Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്കും സംഘത്തിനും വിദേശയാത്രയ്‌ക്കായി ഖജനാവില്‍ നിന്നും ചെലവഴിച്ചത് കോടികള്‍; സാമ്പത്തിക പ്രതിസന്ധിക്കിടയിലുള്ള ധൂര്‍ത്തിന്റെ കണക്കുകള്‍ പുറത്തുവിടാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2019, 10:19 am IST
inKerala

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും വിദേശ യാത്രയ്‌ക്കായി സംസ്ഥാന ഖജനാവില്‍ നിന്നും പൊടിപൊടിച്ചത് കോടികള്‍. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പിണറായി തന്നെ പ്രസംഗിക്കുമ്പോഴാണ് ധൂര്‍ത്ത്. ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനുളള യാത്രാക്കൂലി, മന്ത്രമാരുടെ ഡിഎ, യാത്രയ്‌ക്ക് വേണ്ടി തയാറാക്കിയ ലഘുലേഖകള്‍, വീഡിയോ പ്രസന്റേഷന്‍, ഉപഹാരങ്ങള്‍ എന്നീയിനങ്ങളിലുള്ള ചെലവാണ് ഒരു കോടിക്ക് മുകളില്‍ വരുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഗതാഗത സെക്രട്ടറി കെ. ജ്യോതിലാല്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദ് എന്നിവര്‍ ജപ്പാന്‍- ദക്ഷിണകൊറിയ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. ഇവരോടൊപ്പം മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യ സോജ ജോസ് എന്നിവരും വിദേശയാത്രയ്‌ക്ക് ഒപ്പമുണ്ട്. 

മന്ത്രിമാര്‍ക്കൊപ്പം അവരുടെ ഭാര്യമാരുടേയും ചെലവുകളും സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിടുന്നതിലും സംസ്ഥാന സര്‍ക്കാര്‍ മടി കാണിക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യാത്രയ്‌ക്കുളള വിമാനടിക്കറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് വഴിയാണ് ബുക്ക് ചെയ്തത്. കൃത്യമായ ബില്‍ പൊതുഭരണവകുപ്പിന് നല്‍കിയിട്ടില്ലെങ്കിലും യാത്രാ ടിക്കറ്റ് മാത്രം അരക്കോടി രൂപ വരുമെന്നാണ് പ്രാഥമിക കണക്ക്. 

ഇത് കൂടാതെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും 75000 രൂപ വീതം പ്രതിദിനം ഡിഎയും നല്‍കിയിട്ടുണ്ട്. യാത്രാചെലവുകള്‍ കൂടാതെ നിക്ഷേപകരെ കാണുമ്പോള്‍ കൈമാറുന്നതിനുള്ള ബ്രോഷറുകള്‍, ലഘുലേഖകള്‍ ഹ്രസ്വചിത്രങ്ങള്‍, വിശിഷ്ടവ്യക്തികള്‍ക്ക് നല്‍കുന്നതിനുളള ഉപഹാരങ്ങള്‍ എന്നിവയും പരസ്യ ഏജന്‍സിയെക്കൊണ്ട് തയ്യാറാക്കിയാണ് മുഖ്യമന്ത്രി വിദേശയാത്രയ്‌ക്ക് പോയത്. 

യാത്രാടിക്കറ്റിനും ഡിഎയ്‌ക്കും പുറമേ കഴിഞ്ഞദിവസം സംഘത്തിലുളള ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കാനും ഉത്തരവായിരുന്നു. എന്നാല്‍ സുതാര്യത അവകാശപ്പെടുന്ന സര്‍ക്കാര്‍ യാത്രയുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ശുചിത്വമിഷന്‍ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിക്കാനുള്ള ഉത്തരവ് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും പെട്ടെന്ന് തന്നെ പിന്‍വലിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലുളള ജപ്പാന്‍- കൊറിയ സന്ദര്‍ശനം ധൂര്‍ത്താണെന്ന പ്രതിപക്ഷ വിമര്‍ശനം കണക്കിലെടുത്താണ് ഉത്തരവുകള്‍ പരസ്യപ്പെടുത്താന്‍ മടിക്കുന്നത്. 

അതേസമയം സംസ്ഥാനത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യസെക്രട്ടറി രാജന്‍ ഖോബ്രഗഡെയും മറ്റൊരു  വിദേശ യാത്രയിലാണ്. അയര്‍ലണ്ട്, സ്വിസ്സ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് ആരോഗ്യമന്ത്രിയുടെ സംഘം സന്ദര്‍ശിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.