കണ്ണൂര്‍: ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ കണ്ണൂര്‍ കോടതി ഒരുമാസം തടവിനും 3500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മയ്യില്‍ പെരുമാച്ചേരിയിലെ ചാലില്‍ ഹൗസില്‍ പി. ഷിജിലിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പെരുമാച്ചേരി സ്വദേശികളായ കേളോത്ത് ഹൗസില്‍ ഇ.എം. സായൂജ്, വി. ദിലീപ്, വെള്ളവളപ്പില്‍ ഹൗസില്‍ രാജേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2014 ജുലൈ 21 നായിരുന്നു അക്രമം.
















