Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചിരിച്ചും ചിന്തിപ്പിച്ചും

കെ. ഹരികൃഷ്ണന്‍byകെ. ഹരികൃഷ്ണന്‍
Nov 24, 2019, 01:54 am IST
inEntertainment

ഒറ്റപ്പെട്ടല്‍  ദുഃഖകരമാണ്. അത് വാര്‍ദ്ധക്യത്തിലാകുമ്പോള്‍ അതിന്റെ കാഠിന്യം വര്‍ദ്ധിക്കും. ആ സമയത്ത് തേടിയെത്തുന്ന സൗഹൃദങ്ങള്‍ക്ക് തന്റെ ജീവനേക്കാള്‍ വില നല്‍കും. വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും സൗഹൃദവും നര്‍മ്മത്തില്‍ പൊഞ്ഞിച്ച് പറയുകയാണ് നവാഗതനായ രാജേഷ് ബാലകൃഷ്ണ പൊതുവാള്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.5 വിലൂടെ. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേതു തന്നെ. 

 സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ താഹിറും അച്ഛന്‍-മകന്‍  വേഷങ്ങളിലെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍  പ്രമേയത്തേക്കാള്‍ അവതരണത്തിലെ പുതുമകൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. മകന്റെ സാമീപ്യം എപ്പോഴും ആഗ്രഹിക്കുന്ന അച്ഛന്‍, അതിനാല്‍ തന്നെ മകനെ ദൂരെ ജോലിക്കയയ്‌ക്കാന്‍ പോലും ആ അച്ഛന് സമ്മതമല്ല. എന്ത് ചെറിയ കാര്യത്തിനും മകന്റെ സാന്നിധ്യം ആ അച്ഛന് ആവശ്യമാണ്. എന്നാല്‍ ഒരു വീട്ടുജോലിയും മകനെക്കൊണ്ട് എടുപ്പിക്കുകയുമില്ല. വെറുതെ അടുത്തു വേണം അത്രമാത്രം.

നല്ല ഭാവി സ്വപ്‌നം കാണുന്ന എഞ്ചിനീയറിങ് ബിരുദധാരിയായ മകന്‍ അച്ഛന്റെ ആഗ്രഹങ്ങളെ നിഷേധിച്ച് റഷ്യയിലേക്ക് ജോലിക്ക് പോകുന്നു. അച്ഛനെ നോക്കാനായി ഹോം നേഴ്‌സിനെ നിര്‍ത്തുന്നുണ്ടെങ്കിലും ആരും അച്ഛനുമായി പൊരുത്തപ്പെടുന്നില്ല. റഷ്യയില്‍ വച്ച് പരിചയപ്പെടുന്ന ജപ്പാന്‍കാരിയില്‍ നിന്നും കിട്ടുന്ന അറിവ് പ്രകാരം ഒരു റോബോട്ടിനെ അച്ഛന്റെ കൂട്ടിനായി എത്തിക്കുന്നു. 

ആദ്യമൊക്കെ റോബോട്ടിനോട് കലഹിക്കുന്ന ഭാസ്‌കര പൊതുവാള്‍ പതുക്കെ പതുക്കെ അതുമായി ഇണങ്ങുന്നു. റോബോട്ടുമായുള്ള സൗഹൃദം ഭാസ്‌കര പൊതുവാളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. താന്‍ ആരോടും ഇതുവരെ പറയാത്ത പല സത്യങ്ങളും റോബോട്ടുമായി പങ്കുവെയ്‌ക്കാന്‍ പൊതുവാള്‍ തയ്യാറാകുന്നു. അതില്‍ യുവത്വത്തിലെ പ്രണയവും. റോബോട്ടിന്റെ സഹായത്തോടെ പ്രണയിനിയുടെ ഇപ്പോഴത്തെ നമ്പര്‍ കണ്ടെത്തി അവരോട് അപരിചിതനെപ്പോലെ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പൊതുവാളിന് മകനേക്കാള്‍ പ്രിയങ്കരനാണ് റോബോട്ട്. റോബോട്ടില്‍ ബാലകൃഷ്ണ പൊതുവാള്‍ ഒരു മനുഷ്യനെ തന്നെയാണ് കാണുന്നത്. സ്വന്തം മകനെപ്പോലെ അതിനെ സ്‌നേഹിക്കുന്നു.     

നാലുമാസത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച റോബോട്ടിനെ കമ്പനി തിരിച്ച് ആവശ്യപ്പെടുന്നു. റോബോട്ടിനെ തിരികെക്കൊണ്ടുപോകാന്‍ മകനെത്തുമ്പോള്‍ അതിന് അച്ഛന്‍ സമ്മതിക്കുന്നില്ല.അച്ഛന്റെയും മകന്റെയും ഇടയില്‍ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും ഏകാന്തതയും ചര്‍ച്ചയാകുന്നു. അതിനൊപ്പം ഇന്നത്തെ ജാതിചിന്തയേയും സമകാലിക രാഷ്‌ട്രീയത്തേയും സ്പര്‍ശിക്കുന്നുണ്ട്. സംഘര്‍ഷഭരിതമാക്കേണ്ട കഥാതന്തുവിനെ സാമൂഹ്യവിമര്‍ശനത്തിലൂടെ ഹാസ്യവല്‍ക്കരിച്ചപ്പോള്‍ അത് ജനകീയമായി.വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ മലയാള സിനിമയില്‍ പലതവണ ചര്‍ച്ചചെയ്തിട്ടുണ്ടെങ്കിലും ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. 

ബാലകൃഷ്ണ പൊതുവാളായി സുരാജും, സുബ്രഹ്മണ്യനായി സൗബിനും മത്സരിച്ചഭിനയിക്കുമ്പോള്‍ ചിത്രം ഒരു നിമിഷംപോലും അലോസരപ്പെടുത്തുന്നില്ല. മികവാര്‍ന്ന തിരക്കഥയും, കുറ്റമറ്റ സംവിധാനവും ചേരുമ്പോള്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ കണ്ടിരിക്കേണ്ട ചിത്രമായി മാറുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.