Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പണത്തിന്റെ പരിമിതി

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 17, 2019, 03:00 am IST
inSamskriti

മക്കളേ, 

മനുഷ്യനു ജീവിതത്തില്‍ ഏറ്റവുമധികം ആവശ്യമുള്ള കാര്യങ്ങളില്‍ പ്രധാനമായ സ്ഥാനമാണ് പണത്തിനുള്ളത്. സാമ്പത്തിക പരാധീനത ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ചെറുതൊന്നുമല്ല. ജീവിതസാദ്ധ്യതകളെതന്നെ അതു മുരടിപ്പിക്കുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും ധാരാളം പണമുണ്ടെങ്കില്‍ ജിവിതം സന്തോഷപൂര്‍ണ്ണമാകും എന്നാരെങ്കിലും കരുതിയാല്‍ അവര്‍ക്കു തെറ്റി. ധാരാളം പണമുണ്ടായിട്ടും മനസ്സ് നിറയെ അസംതൃപ്തിയും നിരാശയും ഭയവും സംശയവും പിരിമുറുക്കവുമായി കഴിയുന്നവര്‍ എത്രയേറെയാണ്. ലോകത്തിന്റെ ഏതാണ്ട് എല്ലാഭാഗത്തും അമ്മ യാത്ര ചെയ്യാറുണ്ട്. സമ്പന്ന രാജ്യങ്ങളിലും ദരിദ്രരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടങ്ങളിലെ അനുഭവം വച്ചുനോക്കുമ്പോള്‍ സമ്പത്തുള്ള രാജ്യങ്ങളില്‍ ദുഃഖിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും കാണുന്നില്ല.  ദരിദ്രരെ അപേക്ഷിച്ച് പണക്കാര്‍ക്ക് ദുഃഖത്തിന് ഒരു കുറവുമില്ലെങ്കില്‍ പിന്നെ എന്താണ് സമ്പത്തുകൊണ്ടുള്ള പ്രയോജനം? പണക്കാരുടേയും പാവപ്പെട്ടവരുടേയും ദുഃഖത്തിന്റെ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടാകാമെന്നു മാത്രം. പാവപ്പെട്ട ഒരാള്‍ സൈക്കിളില്‍ പോകുമ്പോള്‍ മറിഞ്ഞുവീണ് കാലൊടിയാം. പണക്കാരനായ ഒരാള്‍ക്ക് വില കൂടിയ കാറില്‍ പോകുമ്പോള്‍ ആക്‌സിഡന്റായി കാലൊടിയാം. പാവപ്പെട്ടവര്‍, കഴിക്കാന്‍ ഭക്ഷണമില്ലല്ലോ എന്നോര്‍ത്തു വിഷമിക്കും. പണക്കാര്‍ കച്ചവടത്തില്‍ നഷ്ടം വന്നാല്‍ ദുഃഖിക്കും, അല്ലെങ്കില്‍ നഷ്ടം വന്നെങ്കിലോ എന്നോര്‍ത്ത് ടെന്‍ഷനാകും. ഒരാള്‍ക്ക് ഒരു രീതിയില്‍ ദുഃഖം മറ്റൊരാള്‍ക്ക് മറ്റൊരു രീതിയില്‍ ദുഃഖം. രണ്ടുകൂട്ടര്‍ക്കും ദുഃഖം ഉണ്ട്. 

ഭാരതത്തില്‍ നൂറു കോടിയിലധികം ജനങ്ങളുണ്ട്. അമേരിക്കയിലാകട്ടെ മുപ്പത് കോടിയോളം ജനങ്ങളാണുള്ളത്. പക്ഷെ ഇവിടുത്തെ മനോരോഗാശുപത്രികളില്‍ ഉള്ളതിനേക്കാള്‍ പത്ത് ഇരട്ടി ആളുകള്‍ അവിടുത്തെ മനോരോഗാശുപത്രികളില്‍ കാണും. സമ്പന്നരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ടെന്‍ഷനോ വിഷമമോ ഒന്നും ഇല്ലായിരുന്നെങ്കില്‍ എങ്ങനെയാണ് ഇത്രയധികം ജനങ്ങള്‍ അവിടെയുള്ള മനോരോഗാശുപത്രികളില്‍ വന്നുപെട്ടത്? അതുപോലെതന്നെ നമ്മുടെ നാട്ടിലെ ജയിലുകളില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി കുറ്റവാളികളാണ് പാശ്ചാത്യരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത്. അവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്. ലഹരി കഴിക്കുന്നവരെ  മനോരോഗാശുപത്രികളില്‍ പ്രവേശിപ്പിക്കും. അവരെ ചികിത്സിക്കാന്‍തന്നെ വലിയൊരു തുക വേണം. അമേരിക്കയിലെ ഒരു സ്റ്റേറ്റിലെ മാത്രം മനോരോഗാശുപത്രികളിലും ജയിലിലും  കിടക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ  കണക്കെടുത്താല്‍, അതേ കാര്യത്തിനുവേണ്ടി ഇന്ത്യയില്‍ മൊത്തം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ഇതൊക്കെയാണ് സമ്പന്നരാജ്യങ്ങളില്‍ പലയിടത്തും കണ്ടുവരുന്നത്.

പണത്തിന്റെ സ്ഥാനവും പ്രയോജനവും മനസ്സിലാക്കുന്നതോടൊപ്പംതന്നെ അതിന്റെ പരിമിതികളും നമ്മള്‍  മനസ്സിലാക്കിയിരിക്കണം. പണത്തിന് ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ജീവിതത്തിലെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ അതിന് കഴിയണമെന്നില്ല. ധാരാളം കൂട്ടുകാരെ നേടിത്തരാന്‍ പണത്തിനു കഴിയും. എന്നാല്‍ ആത്മാര്‍ത്ഥതയുള്ള ഒരു സ്‌നേഹിതനെപ്പോലും തരാന്‍ പണത്തിനു കഴിയില്ല. വിലയേറിയ ചികിത്സകള്‍ ചെയ്യാന്‍ പണംകൊണ്ട് സാധിക്കും. പക്ഷേ ആരോഗ്യം നേടിത്തരാന്‍ അതിനു കഴിയില്ല. സുഖസൗകര്യങ്ങള്‍ തികഞ്ഞ ഒരു വീടു പണിയാന്‍ പണംകൊണ്ട് കഴിയും. എന്നാല്‍ സ്‌നേഹവും വിശ്വാസവും തുടിക്കുന്ന ഒരു കുടുംബത്തെ സൃഷ്ടിക്കാന്‍ പണത്തിനു കഴിയില്ല. കോടിക്കണക്കിനു പണമുണ്ടായിട്ടും, മക്കള്‍ പണത്തിനുവേണ്ടി തന്നെ കൊല്ലുമോ എന്നു ഭയന്നു കഴിയുകയാണെങ്കില്‍ ആ സമ്പന്നതയ്‌ക്ക്  എന്ത് അര്‍ത്ഥമാണുള്ളത്?

സ്വത്തു സമ്പാദിക്കുന്നതു് ഒരിക്കലും തെറ്റല്ല, അത് ആദ്ധ്യാത്മികതയ്‌ക്ക് എതിരുമല്ല. എത്ര സ്വത്തുണ്ടായാലും അതിന്റെ സ്ഥാനവും പ്രയോജനവും ശരിക്കു മനസ്സിലാക്കാത്തിടത്തോളം  അതു ദുഃഖം മാത്രമേ തരികയുള്ളു. കംസനും ഹിരണ്യകശിപുവിനുമെല്ലാം എത്രയോ സമ്പത്തുണ്ടായിരുന്നു. പക്ഷെ അവര്‍ക്കു മനഃസമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ല. എല്ലാം ഉണ്ടായിരുന്ന രാവണനും  ശാന്തിയുണ്ടായിരുന്നില്ല. സ്വത്തില്ലാതെ ദരിദ്രരായി ജീവിക്കണമെന്നോ, ഉള്ള സ്വത്തു തള്ളിക്കളയണമെന്നോ അല്ല ഇതിന്റെ അര്‍ത്ഥം. ധനം ധാര്‍മ്മികമായ വഴിയില്‍ സമ്പാദിക്കുകയും  വിവേകപൂര്‍വ്വം  വിനിയോഗിക്കുകയും വേണമെന്നു മാത്രം. എങ്കിലേ ജീവിതം ഭദ്രമാകൂ, സന്തോഷപൂര്‍ണ്ണമാകൂ.  അധാര്‍മ്മികമായ രീതിയില്‍ പണമുണ്ടാക്കിയാല്‍ അത് നമ്മുടെ മനഃസമാധാനത്തെക്കൂടി അപഹരിക്കും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും സന്തോഷിക്കാനും കഴിയുന്ന ഒരു മനസ്സ് കിട്ടിയാല്‍ കോടിക്കണക്കിനു സ്വത്തുണ്ടാകുന്നതിലും വലിയ സമ്പത്ത് അതാണ്. തനിക്ക് ആവശ്യമുള്ളതുമാത്രം എടുത്ത് ബാക്കി ഇല്ലാത്തവര്‍ക്കു നല്കുന്നവന്‍ ജീവിതസുഖത്തിന്റെ മര്‍മ്മം മനസ്സിലാക്കിയവനാണ്. പണത്തിന്റെ സ്ഥാനവും പരിമിതിയും മനസ്സിലാക്കിയാല്‍ പണം നമ്മുടെ സേവകനാകും, ആനന്ദവും ശാന്തിയും നമ്മുടെ സമ്പത്തായിത്തീരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.