Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടര്‍ച്ചയായ തിരിച്ചടികളില്‍ തകര്‍ന്ന് മൂന്നാറിലെ ടൂറിസം മേഖല, ദേവികുളം-ഗ്യാപ്പ് റോഡ് പൂർണമായും അടച്ചു, ശനിദശ ആരംഭിച്ചത് കഴിഞ്ഞ പ്രളയകാലം മുതൽ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 13, 2019, 11:32 am IST
inKerala

മൂന്നാര്‍: ഗ്യാപ്പ് റോഡും പെരിയവാര പാലവും അടച്ചതോടെ രാജ്യത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിനെ കൈവിട്ട് ഉത്തരേന്ത്യന്‍ സഞ്ചാരികള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ളവരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമാണ് മൂന്നാറിന്റെ കുളിര് തേടി ഏറ്റവും കൂടുതലായി എത്തുന്നത്. 

ദേശീയപാത 185ല്‍പ്പെട്ട ദേവികുളം-ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലരമാസത്തിലധികമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച പുതിയ പാലത്തിന്റെ പൈലിങ്ങിനിടെ മൂന്നാര്‍-മറയൂര്‍-ഉദുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവാര സമാന്തര പാലത്തിന്റെ വശം ഇടിഞ്ഞു. അറ്റകുറ്റപ്പണിക്കായി ഇത് അടച്ചതാണ് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് തിരിച്ചടിയാകുന്നത്. പലരും തങ്ങളുടെ യാത്ര വഴി തിരിച്ച് വിടുകയാണ്. ചെറിയ വാഹനങ്ങള്‍ കടത്തി വിടുങ്കിലും ടൂറിസം മേഖലയ്‌ക്ക് ഗുണപ്പെടുന്നില്ല. 

കഴിഞ്ഞ പ്രളയകാലം മുതലാണ് മൂന്നാറിന്റെ ശനിദശ ആരംഭിച്ചത്. ഒരു വ്യാഴവട്ടത്തിനിപ്പുറം പൂക്കുന്ന നീലക്കുറിഞ്ഞി സീസണിന് വേണ്ടി വലിയ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും ഇതെല്ലാം മഴ കൊണ്ടുപോയി. താരതമ്യേന അല്‍പ്പമെങ്കിലും സഞ്ചാരികളെത്തിയത് ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മാത്രമാണ്. പിന്നാലെ ഈ വര്‍ഷത്തെ മഴയും ചതിച്ചു. ആദ്യം അകന്നുനിന്ന മഴ ബോട്ടിങ് അടക്കമുള്ളവയെ ബാധിച്ചു. പിന്നാലെ ആഗസ്റ്റ് ആദ്യവാരത്തോടെ മഴയെത്തി. തുടര്‍ച്ചയായെത്തിയ ജാഗ്രതാ നിര്‍ദേശങ്ങളും വിലക്കുകളും സഞ്ചാരികളെ പിന്നോട്ടടിച്ചു. 

മഞ്ഞുകാലം ആരംഭിക്കാനിരിക്കെയാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം-ഗ്യാപ്പ് റോഡ് ഇന്നലെ പൂര്‍ണമായും അടച്ചു. ഇന്ന് ഇവിടെ കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തും. ഒന്നര വര്‍ഷത്തിനിടെ ഇവിടെ 30-ല്‍ അധികം വലുതും ചെറുതുമായ മലയിടിച്ചിലുകളാണുണ്ടായത്. പ്രളയത്തില്‍ തകര്‍ന്ന പെരിയവാര പാലത്തിന് സമാന്തര പാലം നിര്‍മിച്ചെങ്കിലും ഇത് നാലാം തവണയാണ് പാലം തകര്‍ന്നത് മൂലം അറ്റകുറ്റപ്പണിക്കായി പാത അടയ്‌ക്കുന്നത്. ഭാരവാഹനങ്ങള്‍ കടത്തി വിടാത്തത് പച്ചക്കറി-പലചരക്ക് നീക്കത്തെയും ബാധിക്കുന്നുണ്ട്. 

പാലം ഒരാഴ്ചയ്‌ക്കുള്ളില്‍ തുറക്കുമെന്നാണ് വിവരം. മാട്ടുപ്പെട്ടി, കുണ്ടള, ഇരവികുളം ദേശീയോദ്യാനം, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ എന്നിവയാണ് മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലെത്തണമെങ്കില്‍ പാലക്കാട് നിന്ന് തൃശൂര്‍-അങ്കമാലി വഴി കോതമംഗലം എത്തി അടിമാലി വഴിയാണ് പ്രധാന ആശ്രയം. കമ്പത്ത് നിന്ന് കമ്പംമെട്ട് വഴി നെടുങ്കണ്ടം-ചെമ്മണ്ണാര്‍-രാജാക്കാട്-കമ്പിളിക്കണ്ടം-ആനച്ചാല്‍ വഴിയും ബോഡിനായ്‌ക്കന്നൂരില്‍ നിന്ന് പൂപ്പാറ എത്തി രാജാക്കാട്-ആനച്ചാല്‍ വഴിയും മൂന്നാറിലെത്താം. ഇരു വഴികളും ഏറെ ദുര്‍ഘടം പിടിച്ചതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.