Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദേശവിരുദ്ധതയുടെ ഇരട്ടമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2019, 02:21 am IST
inEditorial

യുഎപിഎ എന്ന പേരിലുള്ള ‘നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ’ത്തെ ഏറ്റവുമധികം ഭയക്കുന്നത് ഇസ്ലാമിക ഭീകരവാദികളും കമ്മ്യൂണിസ്റ്റ് 

പാര്‍ട്ടികളുമാണ്. അതുകൊണ്ടു തന്നെ ആ നിയമത്തെ എതിര്‍ക്കാനുള്ള ഏതവസരവും ഈ രണ്ടു വിഭാഗങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോള്‍ കേരളം ഭരിക്കുന്ന സി

പിഎമ്മിന്റെ അംഗങ്ങളായ രണ്ട് ചെറുപ്പക്കാരെ സംസ്ഥാന പോലീസ് തന്നെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ വിവിധ മേഖലകളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. 

മാവോയിസ്റ്റുകളാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് യുഎപിഎ പ്രകാരം കോഴിക്കോട്ടുനിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ഈ പോലീസ് ഭാഷ്യത്തെ ന്യായീകരിക്കുന്നു. എന്നാല്‍ ഭരണമുന്നണിക്കുള്ളില്‍ ഈ വിഷയത്തില്‍ വലിയ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നു. യുഎപിഎ സംബന്ധിച്ച നിലപാട് സിപിഎം മാറ്റിയിട്ടില്ല. പല പാര്‍ട്ടി നേതാക്കളും പരസ്യമായിത്തന്നെ ഈ അറസ്റ്റിനെതിരെ പ്രതികരിച്ചു കഴിഞ്ഞു. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ തുടക്കം മുതല്‍ക്കു തന്നെ മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കും കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിനും എതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഈ പ്രതികരണങ്ങള്‍ക്കെല്ലാം കരുത്തുപകരുന്നതാണ് വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ മുഖംമൂടിയണിഞ്ഞ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ പ്രചാരണം.

സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുടെ പ്രതികരണങ്ങളിറങ്ങിയത് ആസൂത്രിതമായ രീതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. മേല്‍പറഞ്ഞതു പോലെ കമ്മ്യൂണിസ്റ്റുകളും മുസ്ലിം തീവ്രവാദികളും ഒരു

പോലെ എതിര്‍ക്കുന്ന യുഎപിഎ നിയമത്തിനെതിരെ കേരളത്തില്‍ ഒരു പൊതുവികാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ് സംഘടനകളും പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും കൈകോര്‍ക്കുകയാണ്. മാവോയിസ്റ്റ് സംഘടനകളില്‍ നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനകളില്‍ നിന്നുമുള്ള നിരവധി വ്യക്തികള്‍ സിപിഎമ്മിലും സിപിഐയിലും അംഗങ്ങളായുണ്ടെന്ന കാര്യം ആ പാര്‍ട്ടികളിലുള്ളവര്‍ക്കു തന്നെ ഉത്തമബോധ്യമുള്ള കാര്യമാണ്. താത്കാലിക രാഷ്‌ട്രീയലാഭത്തിനും ന്യൂനപക്ഷ വോട്ട്ബാങ്ക് ലക്ഷ്യമാക്കിയും അത്തരമൊരു വിഭാഗത്തെ പാര്‍ട്ടിക്കുള്ളില്‍ പോറ്റിവളര്‍ത്തിയതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ സിപിഎമ്മും സിപിഐയും നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണകക്ഷികള്‍ എന്ന നിലയില്‍ ഈ 

പാര്‍ട്ടികള്‍ ഇപ്പോള്‍ വല്ലാത്തൊരു ധര്‍മസങ്കടത്തില്‍ അകപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

മനുഷ്യാവകാശപ്രവര്‍ത്തകരായും സാംസ്‌കാരിക പ്രവര്‍ത്തകരായും ദളിത് ആക്ടിവിസ്റ്റുകളായും സജീവമായി രംഗത്തുള്ള പലരുടെയും യഥാര്‍ത്ഥമുഖം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് മുസ്ലിം തീവ്രവാദി സംഘടനകളുമായി നേരിട്ട് ബന്ധമുണ്ട്. മാവോയിസ്റ്റ് നേതാക്കള്‍ അറസ്റ്റിലാവുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തുന്നതും ഇത്തരം വ്യക്തികളും ഗ്രൂപ്പുകളും തന്നെയാണ്. ഇവരില്‍ മുന്‍ നക്സലൈറ്റുകളും അര്‍ബന്‍ നക്സലൈറ്റുകളുമെല്ലാമുണ്ട്. പഴയ നക്സലൈറ്റുകള്‍ക്കും പുതിയ ചില ആക്ടിവിസ്റ്റുകള്‍ക്കും താങ്ങും തണലുമാകുന്നത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ചില സ്ഥാപനങ്ങളാണ്.

മുമ്പ് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നിലപാടുള്ളവരായാണ് സിപിഎമ്മിനെ നാം കണ്ടത്. ആ മുഖം യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് നിശ്ചയിക്കാനാവില്ല. ഏതായാലും, ആ പാര്‍ട്ടിയില്‍ നിന്ന് മാവോയിസ്റ്റ് വിഷയത്തില്‍ ഇപ്പോള്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു എന്നത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. മാവോയിസ്റ്റുകള്‍ ഇടതുപക്ഷവിരുദ്ധ ശക്തികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ മുന്‍കാല വിലയിരുത്തല്‍. പ്രതിലോമ പ്രത്യയശാസ്ത്രമെന്നും വിപ്ലവവായാടിത്തമെന്നുമെല്ലാം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ അധിക്ഷേപിച്ച സപിഎം പാര്‍ട്ടിയുടെ ഉള്ളില്‍നിന്നാണ് ഇപ്പോള്‍ കേരള പോലീസ് മാവോയിസ്റ്റുകളെ പിടികൂടിക്കൊണ്ടിരിക്കുന്നത് എന്നത് വിധിവൈപരീത്യമായല്ല, ഇസ്ലാമിക തീവ്രവാദികളുമായുള്ള അവിഹിതമായ കൈകോര്‍ക്കലിന്റെ ദുരന്തഫലമായാണ് ഞങ്ങള്‍ വിലയിരുത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.