Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മകനല്ല ടെൻ‌ഷൻ, അച്ഛനാണ്

സി.രാജbyസി.രാജ
Nov 5, 2019, 05:10 pm IST
inEntertainment

ആദിത്യവർമ്മയുടെ പ്രചാരണപരിപാടിക്കായി തലസ്ഥാനത്തെത്തിയ നടൻ വിക്രമും മകൻ ധ്രുവ് വിക്രമും നായിക പ്രിയാ‍ ആനന്ദും

തെന്നിന്ത്യൻ സിനിമയിൽ പുതിയ താരോദയത്തിന് അരങ്ങൊരുങ്ങുമ്പോൾ ടെൻഷൻ അടിക്കുന്നത് സിനിമയിലെ സൂപ്പർ താരം. ധ്രുവ് വിക്രം നായകനായി ഒരുങ്ങുന്ന ആദ്യത്യവർമ്മ റിലീസിങിന് ഒരുങ്ങുമ്പോൾ സിനിമയുടെ മുഴുവൻ ആശങ്കയും നിഴലിക്കുന്നത് അച്ഛൻ വിക്രമിന്റെ മുഖത്താണ്. സ്വന്തം മകൻ സ്കൂളിൽ മത്സരത്തിന് പോകുമ്പോൾ ഒരച്ഛന്റെ ആശങ്കയെന്താണോ ആകാംക്ഷ എന്താണോ അതാണ് ധ്രുവിന്റെ ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ തന്നെ കാത്തിരിക്കുന്നതെന്ന് നടൻ വിക്രം പറയുന്നു. നവംബർ എട്ടിന് റിലീസാകുന്ന ആദിത്യവർമ്മയുടെ പ്രചാരണ പരിപാടിക്ക് മകൻ ധ്രുവുമായും സിനിമയിലെ നായിക പ്രിയാ ആനന്ദുമായും എത്തിയപ്പോൾ മനസ് തുറന്നതാണ് വിക്രം. 

അച്ഛനാണോ മകനാണോ ടെൻഷൻ?

ടെൻഷൻ എന്ന് പറയാനാവില്ല. എങ്കിലും ഈ നിമിഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നല്ല എക്സൈറ്റ്‌മെന്റുണ്ട്. മകൻ സ്കൂളിൽ പ്രച്ഛനവേഷമത്സരത്തിന് പങ്കെടുക്കാൻ പോകുമ്പോൾ, അല്ലെങ്കിൽ ഒരു കായിക മത്സരത്തിന് പോകുമ്പോൾ ഒരു അച്ഛനുണ്ടാകുന്ന വികാരം അതുപോലൊരു അവസ്ഥയിലാണ് ഞാൻ. സിനിമ തുടങ്ങിയതു മുതൽ അവനൊപ്പമുണ്ട്. എന്റെ ചിത്രത്തിന്റെ തിരക്കുകൾ മാറ്റിവച്ചും അവനോടൊപ്പം നിന്നത് ഈ ആശങ്ക കൊണ്ടാണ്. ജീവിതത്തിലെ വളരെ നിർണായകമായ മുഹൂർത്തമായാണ് ഞാനിതിനെ കണക്കാക്കുന്നത്. 

അർജുൻ റെഡ്ഡി എന്ന ചിത്രത്തിന്റെ റീമേക്കിങ് തെരഞ്ഞെടുത്തത് എന്തുകൊണ്ട്?

താരമൂല്യത്തിന് വേണ്ടിയല്ല ഇങ്ങനെയൊരു ചിത്രം തെരഞ്ഞെടുത്തത്. അഭിനയ സാധ്യതയുള്ള സിനിമയാണ് ആദിത്യവർമ്മ. ധ്രുവിനെ സംബന്ധിച്ചിടത്തോളം ആ സിനിമ ഒരു വെല്ലുവിളിയാണ്. ഒരു ഇരുപതു വയസുകാരൻ ചെയ്യാവുന്ന ഹെവി ക്യാരക്ടർ മനോഹരമായൊരു കഥാപാത്രമാണ്. ധ്രുവിന്റെ ഡബ്‌സ്‌മാഷുകൾ കണ്ടിട്ടാണ് നിർമാതാവ് മുകേഷ് വിളിക്കുന്നത്. കുട്ടിക്കാലം മുതൽ അവന് അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു. അഭിനയസാധ്യത ഉള്ളതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു ചിത്രം തെരഞ്ഞെടുത്തത്.

 അച്ഛന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങൾ

സിനിമയിലൂടെ ഞാൻ കടന്നുവന്നപ്പോഴുണ്ടായ അനുഭവങ്ങൾ അവന് തീർച്ചയായും പാഠമാകും. ധ്രുവം, സൈന്യം തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചപ്പോൾ തലസ്ഥാനത്ത് എത്തിയിരുന്നു. പങ്കജ് ഹോട്ടലിന് സമീപത്തുള്ള ചെറിയ ലോഡ്ജിലായിരുന്നു അന്ന് താമസം. ആ ഓർമ്മകൾ ഇപ്പോഴും ഉള്ളിലുണ്ട്. പത്തു വർഷത്തെ കഷ്ടപ്പാടിനും പ്രയത്നത്തിനും ശേഷമാണ് സേതു എന്ന സിനിമ ഇറങ്ങുന്നത്. ഒരു തിയേറ്ററിൽ ആദ്യം ഒരു വാരം മാത്രം ഓടിയ സിനിമ പിന്നീട് ഹിറ്റായതും പിന്നെ നടന്നതുമെല്ലാം ചരിത്രം. ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്റെ മകൻ അനുഭവിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. ഏതൊരച്ഛനും അങ്ങനെ തന്നെയാണ്. 

വീണ്ടും മലയാള സിനിമയിൽ ?

തീർച്ചയായും. അതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എന്നാൽ ചില ചിത്രങ്ങളുടെ ഡേറ്റുകൾ തമ്മിൽ ക്ലാഷായതു കാരണം നീണ്ടുപോകുകയാണ്. 

അച്ഛനും മകനും ഒരുമിച്ചൊരു സിനിമ?

ആഗ്രഹം ഇല്ലാതില്ല. 

മകനെ വച്ച് ഒരു സിനിമ?

ഇപ്പോൾ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. 

തിരുവനന്തപുരം വിമൻസ് കോളേജിലെത്തിയ നടൻ വിക്രം

ആദ്യസിനിമയുടെ അനുഭവങ്ങൾ ധ്രുവും പങ്കുവച്ചു. താരമാവാനാണോ അഭിനേതാവാകാനാണോ താത്പര്യമെന്ന ചോദ്യത്തിന് അച്ഛനെപ്പോലെ ആകണമെന്നായിരുന്നു മകന്റെ മറുപടി. ഒരേസമയം അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്യാനും താരമൂല്യമുള്ള സിനിമകൾ ചെയ്യാനും അച്ഛന് കഴിഞ്ഞു. അതുപോലെയാവണമെന്നത് ഒരു സ്വപ്നമാണ്. പോസിറ്റീവായാണ് സിനിമയെ കാണുന്നത്. ആദ്യം മുതൽ സിനിമയിലുടനീളം പിന്നാമ്പുറത്ത് അച്ഛനുണ്ട്. അച്ഛനില്ലെങ്കിൽ ഈയൊരു സിനിമയുണ്ടാവില്ല. ഇങ്ങനെയൊരിക്കലും സംസാരിക്കാൻ തനിക്ക് അവസരവും ഉണ്ടാവില്ല. ആദിത്യവർമയിലെ കഥാപാത്രം വെല്ലുവിളിയായി തോന്നിയിട്ടില്ല. സിനിമയെ സധൈര്യം സമീപിക്കാൻ ഓരോ നിമിഷവും അച്ഛൻ ഒപ്പമുണ്ടായിരുന്നു. കഥാപാത്രം എങ്ങനെയാവണമെന്നത് അച്ഛനെ മനസിൽക്കണ്ടാണ് ചെയ്തിരുന്നത് – ധ്രൂവ് പറഞ്ഞു. 

കേരളത്തെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ധ്രൂവിന് പറയാൻ ഏറെയുണ്ട്. അമ്മയുടെ നാടെന്ന നിലയിൽ കേരളം സന്തോഷം നൽകുന്ന സ്ഥലമാണ്. മലയാള സിനിമകൾ കാണാറുണ്ട്. കുമ്പളങി നൈറ്റ്സ് പോലെയുള്ള സിനിമകൾ ഏറെ ആകർഷിച്ചിരുന്നു. ദുൽഖർ സൽമാനാണ് ഇഷ്ടനടൻ. ദുൽഖറിന്റെ അഭിനയവും ശൈലിയും ഏറെ ഇഷ്ടമാണ്. മോഹൻ‌ലാലും മമ്മൂട്ടിയും ആരാധിക്കുന്ന നടന്മാരാണ്. 

വിജയങ്ങളെ അഹങ്കാരത്തോടെ കാണരുതെന്നും പരാജയങ്ങളിൽ തളരരുതെന്നുമുള്ള അച്ഛന്റെ വാക്കുകളാണ് ഏറ്റവും വിലമതിക്കുന്നത്. സിനിമയിൽ പിടിച്ചുനിൽക്കുന്നതിന് വേണ്ടി അച്ഛനെടുത്ത കഷ്ടപ്പാടുകൾ എനിക്ക് പ്രചോദനമാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അച്ഛനാണ് മാതൃക. മലയാള സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ധ്രൂവ് പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.