കാസര്‍ഗോഡ്: പെരിയ കൊലപാതകക്കേസ് സിബിഐയ്‌ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ അഭിഭാഷകനെ മാറ്റി സര്‍ക്കാര്‍. സുപ്രീംകോടതി അഭിഭാഷകന്‍ രഞ്ജിത്ത് കുമാറിനെയാണ് നീക്കിയത്. ഇനി പുതിയ അഭിഭാഷകനാകും സര്‍ക്കാരിനായി വാദിക്കുക.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങാണ് ഹാജരാവുക. കേസ് സിബിഐയ്‌ക്ക് വിട്ടതിന് എതിരെയുള്ള അപ്പീലിലാണ് സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയത്.
















