കണ്ണൂര്‍: കാലില്‍ 50 ലക്ഷത്തിന്റെ സ്വര്‍ണ്ണം കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ സ്വദേശി ഷഹ്ജാസില്‍നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ്ണ മിശ്രിതം കവറില്‍ പൊതിഞ്ഞു കാലില്‍ ചുറ്റി ഒട്ടിച്ചുവച്ചാണ് കടത്താന്‍ ശ്രമിച്ചത്.
ശനിയാഴ്ച രാവിലെ അബുദാബിയില്‍നിന്നെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ഷഹ്ജാസില്‍ വന്നത്. 1.710 കിലോ ഗ്രാം സ്വര്‍ണമിശ്രിതമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 50 ലക്ഷത്തോളം വിലവരും. ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ലാല്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.എന്‍. പന്ത്, ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക് വര്‍ഗീസ്, അഭിനവ്, വിജില്‍, റഹീസ്, ശില്‍പ, രാമേന്ദര്‍, ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.
















