തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ കേസില്‍ യുഎപിഎ ചുമത്തിയതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രി കോഴിക്കോട്ട് ഉള്ള ദിവസം യുഎപിഎ ചുമത്തിയത് സംശയാസ്പദമെന്നും കാനം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ യുഎപിഎ നിയമം ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്നും കാനം വിമര്‍ശിച്ചു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍പാടുള്ളുവെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതു ലംഘിക്കപ്പെടുകയാണ് ഉണ്ടായത്. യുഎപിഎ പോലുള്ള കരിനിയമത്തിനെതിരേ രംഗത്തുവന്ന പാര്‍ട്ടികളാണ് സിപിഎമ്മും സിപിഐയുമൊക്കെയെന്നും കാനം കൂട്ടിച്ചേര്‍ത്തു.
















