തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ എന്‍എസ്എസിനെതിരെയുള്ള പ്രസ്താവനയെ പുച്ഛിച്ച് തള്ളുന്നെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വാര്‍ത്താകുറിപ്പിലൂടെയായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.
നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന് എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഇത് വിലകുറഞ്ഞ അവിവേക പ്രതികരണമാണെന്നും അവഗണനയോടെ തള്ളുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തരാണെന്ന പിണറായിയുടെ മനോഭാവം ഭീഷണിയുടെ സ്വരമാണ്. ഇടത് സര്‍ക്കാരിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ശബരിമല വിഷയത്തിന് ശേഷമാണ് ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
















