തിരുവല്ല: സമൂഹമാധ്യമത്തില്‍ ഇസ്‌ലാം മതത്തേയും പ്രവാചകനേയും ചോദ്യം ചെയ്ത ക്രിസ്ത്യന്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോണ്‍ മോനി (38) ആണ് അറസ്റ്റിലായത്. മതസ്പര്‍ധ വളര്‍ത്തിയതിനും പ്രചരിപ്പിച്ചതിനും കേസെടുത്ത പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇസ്‌ലാം മതത്തേയും പ്രവാചകനേയും ചോദ്യം ചെയ്‌തെന്ന് പറഞ്ഞ് തിരുവല്ലയിലെ വിവിധ മുസ്‌ലീം ജമാഅത്തുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇയാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ ചോദ്യം ചെയ്യുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്ന് മുസ്ലീം സംഘടനകള്‍ പറഞ്ഞു. പ്രവാചകനെ ചോദ്യം ചെയ്ത് നിന്ദിച്ചതില്‍ പ്രതിഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് തിരുവല്ലയില്‍ ജമാഅത്തുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
















