തിരുവനന്തപുരം: സംസ്ഥാനത്തെ ജനസംഖ്യയുടെ 9.53 ശതമാനം ആളുകളും തൊഴില്‍ രഹിതര്‍. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിയമസഭാ സമ്മേളനത്തിനിടെ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേശീയ തൊഴിലില്ലായ്‌മയുടെ ശരാശരി 6.1 ശതമാനമണെന്നിരിക്കേയാണ് സംസ്ഥാനത്തിന്റേത് ഇത്രേയും ഉയര്‍ന്ന നിരക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം 36,25,852 പേര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ പട്ടികയില്‍ ഉള്ളത്. ഇവരില്‍ തന്നെ 2300139 പേരും സ്ത്രീകളാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.
സംസ്ഥാനത്തെ അഭ്യസ്ഥ വിദ്യരായ 44,559 എഞ്ചിനീയര്‍മാരും 7,303 ഡോക്ടര്‍മാരും തൊഴിലില്ലായ്‌മ പ്രശ്‌നം അതിരൂക്ഷമായി നേരിടുന്നുണ്ടെന്നും കണക്കുകളില്‍ പറയുന്നുണ്ട്.
















