തിരുവനന്തപുരം : മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിയൊന്നുമുണ്ടാകില്ലെന്ന് കുമ്മനം രാജശേഖന്‍. ശ്രീധരന്‍ പിള്ളക്ക് കിട്ടിയത് അംഗീകാരമാണെന്നും കുമ്മനം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ നേതൃത്വം മിസോറാം ഗവര്‍ണറായി നിയമിച്ചത്.
എന്‍ഡിഎ ശക്തമായി തിരിച്ചുവരുമെന്നും താന്‍ ഒപ്പമുണ്ടാകുമെന്നും കുമ്മനം പറഞ്ഞു. താന്‍ മത്സരിച്ചാല്‍ ജയിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും താന്‍ അതിമാനുഷന്‍ അല്ലെന്നും കുമ്മനം പറഞ്ഞു. അതേസമയം പാര്‍ട്ടി പറയുന്നത് താന്‍ അംഗീകരിക്കും. പ്രസിഡന്റ് സ്ഥാന ചര്‍ച്ചയില്‍ തന്റെ പേരിന് മുന്‍തൂക്കം വരുന്നതില്‍ താന്‍ ഉത്തരവാദിയല്ലെന്നും കുമ്മനം പറഞ്ഞു. അടുത്ത മാസമാണ് പിള്ളയുടെ കാലാവധി തീരുന്നത്.
















