കൊച്ചി : എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടും സര്‍വ്വിസ് വോട്ടും എണ്ണിയപ്പോള്‍ ബിജെപി മുന്നില്‍. 13 സര്‍വ്വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാല്‍ മൂന്ന് വോട്ടിനാണ് മുന്നിലെത്തിയത്.
എല്‍ഡിഎഫിന് 2 വോട്ടും, യുഡിഎഫിന് 3 വോട്ടും ലഭിച്ചു. ഈ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് നില എന്‍ഡിഎയ്‌ക്ക് അനുകൂലമായത് എറണാകുളത്ത് മാത്രമാണ്. അതിനു ശേഷം വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെയാണ് ലീഡ് നിലയില്‍ മാറ്റം വന്നത്.
















