Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രക്താര്‍ശസ്

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Oct 22, 2019, 03:47 am IST
inSamskriti

അമിതമായ രക്തസ്രാവമുള്ള  അര്‍ശസാണ് രക്താര്‍ശസ്. ഇതോടൊപ്പം അസഹനീയമായ നടുവേദനയുമുണ്ടാകും. 

രക്താര്‍ശസ് ഭേദമാകാനുള്ള കഷായം:

കൊടിത്തൂവ വേര്, ചുക്ക്, കൂവളത്തിന്‍ വേര്, കടുക്കാത്തൊണ്ട്, തിപ്പലി, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്  ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ശര്‍ക്കര മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം  ഒരുമാസം തുടര്‍ച്ചായി കഴിച്ചാല്‍ രക്താര്‍ശസ് പൂര്‍ണമായും ശമിക്കും.

ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് 30 ഗ്രാം എടുത്ത് നന്നായി അരച്ച് ഒരു മണ്‍കലത്തിനകത്ത് തേച്ചു പിടിപ്പിക്കുക. വെള്ളം ചേര്‍ക്കാത്ത മോര്, കൊടുവേലിക്കിഴങ്ങ്  തേച്ചു പിടിപ്പിച്ച ഭാഗം മൂടത്തക്കവിധം ഒഴിക്കുക. മണ്‍കലത്തിന്റെ വായ് ഒരു തുണി കൊണ്ട് നന്നായി അടച്ചു കെട്ടിയ ശേഷം കലം മൊത്തമായും തുണി കൊണ്ട് പൊതിഞ്ഞ് നെല്ലില്‍ കുഴിച്ചിടുക. ഒരു മാസത്തിനു ശേഷം പുറത്തെടുത്ത് അതില്‍ നിന്ന് 100 മില്ലി വീതം ദിവസം രണ്ടു നേരം ഒരു മാസം തുടര്‍ച്ചയായി സേവിക്കുക. അതോടെ രക്താര്‍ശസും അര്‍ശസ് സംബന്ധിയായ മറ്റ് രോഗങ്ങളും പൂര്‍ണമായും ശമിക്കും. 

10ഗ്രാം ചെറുകടലാടി സമൂലം എടുത്ത് കാടിയിലരച്ച് 100 മില്ലി കാടിയില്‍ കലക്കി ദിവസം രണ്ടു നേരം  ഒരുമാസം തുടര്‍ച്ചയായി സേവിച്ചാല്‍ രക്താര്‍ശസ് മാറും. 

10 ഗ്രാം  നിലംപരണ്ട സമൂലം അരച്ച് വെണ്ണയില്‍ കുഴച്ച് നെല്ലിക്കാ അളവിലെടുത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ ഉരുട്ടി വിഴുങ്ങുക. രക്താര്‍ശസ് ശമിക്കും.

മുത്തങ്ങാക്കിഴങ്ങ്, മരമഞ്ഞള്‍ത്തൊലി, രാമച്ചം,  കൊടിത്തൂവ വേര്,കുടകപ്പാലയരി, കൊടുവേലിക്കിഴങ്ങ്, അതിവിടയം ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100  മില്ലിയെടുത്ത് അര സ്പൂണ്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം  ഒരു മാസം സേവിക്കുക. രക്താര്‍ശസില്‍ നിന്ന് മുക്തിനേടാം. 

ഗുദകീലം (ഫിഷര്‍) വന്നാല്‍ കാട്ടപ്പ വെന്ത വെള്ളത്തില്‍ ചെറുചൂടോടെ ഇരിക്കുക. മേല്‍പ്പറിഞ്ഞിരിക്കുന്ന മരുന്നുകളില്‍ ഏതെങ്കിലുമൊന്ന്  സേവിക്കുകയും വേണം. കാട്ടപ്പ അഞ്ചു കിലോ നന്നായി വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ നീരെടുത്ത് അതില്‍ ഒരു ലിറ്റര്‍ എള്ളെണ്ണ ചേര്‍ത്ത് 60 ഗ്രാം കാട്ടപ്പ വേര് നന്നായി അരച്ചു ചേര്‍ത്ത് മണല്‍പാകത്തില്‍ തൈലം കാച്ചി, ആ തൈലം തേച്ചാല്‍ ഗുദകീലം ശമിക്കും. ഈ അസുഖം രൂക്ഷമാണെങ്കില്‍ തൈലം തേച്ച ശേഷം കാട്ടപ്പ ഇട്ടു വെന്ത വെള്ളത്തില്‍ 20 മിനുട്ട് ഇരിക്കണം. ഇത് 15 ദിവസം ആവര്‍ത്തിക്കണം. 

(കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്യുന്ന വിധം:  കൊടുവേലിക്കിഴങ്ങ് ചെറുതായി നുറുക്കി ചതച്ച് ചുണ്ണാമ്പു വെള്ളത്തില്‍ മൂന്നു വട്ടം കഴുകിയെടുത്ത്  വീണ്ടും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.)

                                                                                                                   944649277      

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.