Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദി കിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2019, 02:30 am IST
in Sports

പൂനെ: ഏഴാം ഇരട്ട സെഞ്ചുറി കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റെക്കോഡിട്ട രണ്ടാം ടെസ്റ്റില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദത്തിലാക്കി. ഇന്ത്യ അടിച്ചകൂട്ടിയ 601 റണ്‍സിലേക്ക് ബാറ്റ് പിടിക്കുന്ന സന്ദര്‍ശകര്‍ക്ക് രണ്ടാം നാള്‍ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റും നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രം. ഇനി ഭഗീരഥ പ്രയത്‌നം നടത്തിയാലേ സന്ദര്‍ശകര്‍ക്ക് പിടിച്ചുകയറാനാകൂ.

ഏഴു വിക്കറ്റുകള്‍ ശേഷിക്കെ റണ്‍മല കയറാന്‍ 565 റണ്‍സ് കൂടി വേണം.

തകര്‍ത്തടിച്ച് കുതിച്ചുകയറിയ കോഹ്‌ലി 254 റണ്‍സുമായി അജയ്യനായി നിന്നു. 336 പന്തില്‍ 33 ബൗണ്ടറികളും രണ്ട് സിക്‌സറുകളും പായിച്ചു. ടെസ്റ്റില്‍ കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഏഴാം ഇരട്ട സെഞ്ചുറിയും. ഇതോടെ സച്ചിനെയും സേവാഗിനെയും മറികടന്ന് (ആറ് ഇരട്ട് സെഞ്ചുറി) ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന താരമായി.

നായകന് ഉറച്ച പിന്തുണ നല്‍കിയ ഓള്‍ റൗണ്ടര്‍ ജഡേജ സെഞ്ചുറിക്ക് ഒമ്പത് റണ്‍സ് അകലെവച്ച് പുറത്തായി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 39.1 ഓവറില്‍ 225 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 104 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും അടക്കം 91 റണ്‍സ് കുറിച്ച ജഡേജ പുറത്തായതോടെ ഇന്ത്യ അഞ്ചു വിക്കറ്റിന് 601 റണ്‍സിന് ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു.

ഉപനായകന്‍ രഹാനെ 59 റണ്‍സ് നേടി. കോഹ്‌ലിയുമൊത്ത് നാലാം വിക്കറ്റില്‍ 178 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് പേസര്‍ ഉമേഷ് യാദവ് കനത്ത തിരിച്ചടി നല്‍കി.

ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറിനെയും(6), മാക്രത്തെയും (0) നിലയുറപ്പിക്കും മുമ്പേ കൂടാരം കയറ്റി.  ഓപ്പണര്‍മാര്‍ കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് പതിമൂന്ന് റണ്‍സ്. മൂന്നാമനായി ഇറങ്ങി ബാവുമയെ പേസര്‍ മുഹമ്മദ് ഷമി വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തച്ചു. എട്ട് റണ്‍സാണ് സമ്പാദ്യം. സ്റ്റമ്പെടുക്കുമ്പോള്‍ ബ്രൂണും (20), നോര്‍ട്‌ജെയും (2) പുറത്താകാതെ നില്‍ക്കുന്നു. ഉമേഷ് യാദവ് നാല് ഓവറില്‍ പതിനാറ് റണ്‍സിന് രണ്ട് വിക്കറ്റും മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ മൂന്ന് റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: മായങ്ക് അഗര്‍വാള്‍ സി ഡുപ്ലെസിസ് ബി റബഡ 108, രോഹിത് ശര്‍മ സി ഡുപ്ലെസിസ് ബി റബഡ 14, ചേതേശ്വര്‍ പൂജാര സി ഡു പ്ലെസിസ് ബി റബഡ 58, വിരാട് കോഹ്‌ലി നോട്ടൗട്ട് 254,  അജിങ്ക്യ രഹാനെ സി ഡികോക്ക് ബി മഹരാജ് 59, രവീന്ദ്ര ജഡേജ സി ബ്രൂണ്‍ ബി മുത്തുസ്വാമി 91, എക്‌സ്ട്രാസ് 17, ആകെ അഞ്ചു വിക്കറ്റിന് 601 ഡിക്ലയേര്‍ഡ്.

വിക്കറ്റ് വീഴ്ച: 1-25, 2-163, 3-198, 4-376, 5-601.

ബൗളിങ്: ഫിലാന്‍ഡര്‍ 26-6-66-0, റബഡ 30-3-93-3, നോര്‍ട്‌ജെ 25-5-100-0, മഹരാജ് 50-10-196-1, മുത്തുസ്വാമി 19.3-1-97-1, ഡീന്‍ എല്‍ഗാര്‍ 4-0-26-0, മാര്‍ക്രം 2-0-17-0.

ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്‌സ്: ഡീന്‍ എല്‍ഗാര്‍ ബി ഉമേഷ് യാദവ് 6, മാര്‍ക്രം എല്‍ബിഡബ്‌ളിയു ബി യാദവ് 0, ബ്രൂണ്‍ നോട്ടൗട്ട് 20, ബാവുമ സി സാഹ ബി മുഹമ്മദ് ഷമി 8, നോര്‍ട്‌ജെ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 0, ആകെ മൂന്ന് വിക്കറ്റിന് 36.

വിക്കറ്റ് വീഴ്ച: 1-2, 2-13, 3-33.

ബൗളിങ്: ഇഷാന്ത് ശര്‍മ 4-0-17-0, ഉമേഷ് യാദവ് 4-1-16-2, ജഡേജ 4-4-0-0, മുഹമ്മദ് ഷമി 3-1-3-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.