Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി: വിദേശ വിമാനങ്ങളും തിരുവനന്തപുരത്ത് നന്നാക്കും അടുത്ത വര്‍ഷം വരുമാനം 120 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 03:58 pm IST
inKerala

തിരുവനന്തപുരം: വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍  അറ്റകുറ്റപ്പണിക്കായി തലസ്ഥാനത്തെത്തും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ പരിപാലന, പരിശീലന, പരിശോധനാ സംവിധാനമായ മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹാളി(എംആര്‍ഒ) ല്‍ സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ വിമാന സര്‍വ്വീസുകള്‍ക്ക് കൂടി അറ്റുകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്്. ഇതിനായി രണ്ടു വര്‍ഷത്തിനകം തീര്‍ക്കേണ്ട്  125 കോടിയുടെ വികസന പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്്.  നിലവിലുള്ള 2 ഹാങ്ങറുകള്‍ക്കു പുറമെ മൂന്നാമത്തെ ഹാങ്ങര്‍ കൂടി നിര്‍മിക്കും. ഇപ്പോഴുള്ള കെട്ടിടത്തിനു സമീപമുള്ള ഭൂമിയിലാണ് പുതിയ കോംപ്ലക്‌സ് നിര്‍മിക്കുക. 2 വിമാനങ്ങള്‍ ഒരുമിച്ചു നിര്‍ത്തിയിടാന്‍ കഴിയുന്നതാകും പുതിയ ഹാങ്ങര്‍. വിമാനങ്ങളുടെ പെയിന്റിങ് ജോലികള്‍ നടത്താനുള്ള ആധുനികസൗകര്യങ്ങളാണ് ഇവിടെയൊരുക്കുക.

പുതിയ ഓഫിസ്, മെയിന്റനന്‍സ് കോംപ്ലക്‌സ്, പുതിയ സ്റ്റോറുകള്‍, അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള സ്‌ക്രാപ് യാര്‍ഡ് എന്നിവയും നിര്‍മിക്കും. കോംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന വിമാനങ്ങളുടെ ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യവും ഒരുക്കും.   150 പേര്‍ക്കു കൂടി പ്രത്യക്ഷമായി ജോലി ലഭിക്കും. ഇപ്പോള്‍  256 തൊഴിലാളികളാണ് ഇവിടെയുള്ളത്. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന കിന്‍ഫ്രയിലും വേളിയിലുമുള്ള കമ്പനികള്‍ക്കും കൂടുതല്‍ വരുമാനത്തിനു വഴിയൊരുങ്ങും.

തിരുവനന്തപുരം എംആര്‍ഒ അടുത്തവര്‍ഷം 120 കോടിരൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ ഇന്ത്യ സര്‍വീസസ് ലിമിറ്റഡ് (എഐഎസ്ഇഎല്‍) ചീഫ് മെയ്ന്റനന്‍സ് മാനേജര്‍  പ്രശാന്ത് ഗോസാവി അറിയിച്ചു 2018-19 കാലയളവില്‍ നേടിയ 3.5 കോടിയുടെ പരിശീലന വരുമാനം, 2019-20 കാലയളവില്‍ ഇരട്ടിച്ച് 6.67 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വകാര്യ വിമാന സര്‍വ്വീസുകള്‍ക്ക് കൂടി അറ്റുകുറ്റപ്പണികള്‍ നടത്തുക എന്ന ഉദ്ദേശ്യത്തോടെ  സ്‌പൈസ്‌ജെറ്റുമായി  കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഫ്‌ളൈദുബായ്, ഒമാന്‍ എയര്‍ എന്നിവയുമായുള്ള കരാര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും കേരളത്തിലെ ഗള്‍ഫ് യാത്രക്കാരുടെ ആധിക്യം ഇതിന് തുണയാകുമെന്നും അദ്ദേഹം പറഞ്ഞു. 

വിമാനങ്ങള്‍ ഓരോ പറക്കലിനു മുന്‍പും വിമാനത്താവളങ്ങളില്‍ വിദഗ്ധപരിശോധനയ്‌ക്കു വിധേയമാക്കാറുണ്ട്. ഇതിനു പുറമെ 500 മണിക്കൂര്‍ പറക്കല്‍, 6000 മണിക്കൂര്‍ പറക്കല്‍, 12 വര്‍ഷം തുടങ്ങി പല ഘട്ടങ്ങളിലായുള്ള പരിശോധനയും അറ്റകുറ്റപ്പണിയുമുണ്ട്.  തകരാറുകളുടെ തോതിനനുസരിച്ച് 2 കോടി വരെ അറ്റകുറ്റപ്പണിക്കായി ചെലവുവരും.

 തിരുവനന്തപുരം കൂടാതെ ന്യൂഡല്‍ഹി, മുംബൈ, നാഗ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ അഞ്ച് എംആര്‍ഒകളാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള എംഎര്‍ഒകളേക്കാള്‍ തൊഴിലാളികളുടെ വേതനവും ഭൂമിയുടെവിലയും കേരളത്തില്‍ കുറവാണെന്നതും തിരുവനന്തപുരം എംആര്‍ഒയുടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനത്തിന് ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. സാങ്കേതിക വിദ്യയില്‍ വിദഗ്‌ദ്ധരും  വിദ്യാസമ്പന്നരുമായ തൊഴിലാളികള്‍ ഏറെയുള്ളത് കേരളത്തിലാണ്.  ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം യാത്രാതിരക്കുള്ള കേരളത്തില്‍, വിമാനയാത്രക്കാരുടെയും സര്‍വ്വീസുകളുടെയും എണ്ണം വര്‍ധിച്ചതും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നാലുവിമാനത്താവളങ്ങള്‍ കേരളത്തിലാണെന്നതും ഏറെഗുണകരമായെന്ന് ചീഫ് മെയ്ന്റനന്‍സ് മാനേജര്‍ പറഞ്ഞു.

പ്രവര്‍ത്തനം ആരംഭിച്ച് ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ വലിയതോതിലുള്ള തൊഴിലവസരങ്ങള്‍സൃഷ്ടിക്കാനും തൊഴില്‍ പരിശീലനം നല്‍കാനും തിരുവനന്തപുരംഎം ആര്‍ഒക്ക് സാധിച്ചിട്ടുണ്ട്.  മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി ഉദ്യമങ്ങളും എംആര്‍ഒ ഏറ്റെടുത്തു.   വിമാനങ്ങളുടെ അറ്റുകുറ്റപ്പണികള്‍ക്കായി രണ്ട് ഹാംഗറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റുഎംആര്‍ഒകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് അറ്റകുറ്റപ്പണികളുടെ ചെലവ് 13-14 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു. 

 പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ജയിന്‍,  ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പുനിതാ എസ്, സൂരജ് മോന്‍ ആര്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.