കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖഖ്യപ്രതി ജോളി ആദ്യ ഭര്‍ത്താവിനെ കൊന്നത് നാലു കാരണങ്ങള്‍ കൊണ്ടാണ് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്ഥിര വരുമാനം ഉള്ളയാളെ വിവാഹം കഴിക്കാന്‍ ലക്ഷ്യമിട്ടാണ് റോയിയെ വക വരുത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
റോയിയുടെ അമിതമായ മദ്യപാന ശീലം, അന്ധവിശ്വാസങ്ങള്‍, വഴിവിട്ട ബന്ധങ്ങള്‍ ചോദ്യം ചെയ്തതും തന്നെ കൊലപാതകത്തിലേക്ക് നയിച്ചെന്നും ജോളിയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്.
പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്ന താമരശ്ശേരി കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളായ മാത്യൂവിനെയും പ്രിജി കുമാറിനെയും ജോളിക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ വി്ട്ടു. അതേസമയം 11 ദിവസത്ത കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേയ്‌ക്കാണ് കോടതി അനുമതി നല്‍കിയത്.
പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതികളെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയരാക്കും. അതിനുശേഷം എസ്പി ഓഫീസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
















