Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളത്തിന് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2019, 09:43 pm IST
in Sports

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരളം. 65 റണ്‍സിന്റെ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത് കേരളം ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഛത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്തായി. വിഷ്ണു വിനോദിന്റെ മിന്നുന്ന സെഞ്ചുറിയാണ് കേരളത്തിന് ഛത്തീസ്ഗഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 91 പന്തുകള്‍ നേരിട്ട വിഷ്ണു വിനോദ് 11 സിക്‌സും 5 ഫോറുമടക്കം 123 റണ്‍സ് അടിച്ചുകൂട്ടി. ടൂര്‍ണമെന്റില്‍ മികച്ച ഫോം തുടരുന്ന വിഷ്ണു വിനോദിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ കര്‍ണാടകയ്‌ക്കെതിരെ 104 റണ്‍സടുത്തിരുന്നു. ഇതിനു പുറമെ ഝാര്‍ഖണ്ഡിനെതിരെ അര്‍ധസെഞ്ചുറിയും (56) നേടി. 

നാലു വിക്കറ്റ് വീഴ്‌ത്തിയ എം.ഡി. നിധീഷ്, മൂന്നു വിക്കറ്റ് വീതം പിഴുത സന്ദീപ് വാരിയര്‍, കെ.എം. ആസിഫ് എന്നിവരുടെ ഗംഭീര ബൗളിങ്ങാണ് കേരളത്തിന് മിന്നുന്ന ജയം സമ്മാനിച്ചത്. ഛത്തീസ്ഗഡിനായി ഓപ്പണര്‍ ജീവന്‍ജ്യോത് സിങ് (56), അശുതോഷ് സിങ് (77) എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി മികച്ച പ്രകടനം നടത്തിയെങ്കിലും തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കാനായില്ല. ഈ സീസണിലെ അഞ്ചാം മല്‍സരത്തില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. ഇതിനു മുന്‍പ് ഹൈദരാബാദിനെയും കേരളം തോല്‍പ്പിച്ചിരുന്നു.

നേരത്തെ ഛത്തീസ്ഗഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ പുറത്ത്. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താനാകാത്ത ഉത്തപ്പ, ഒന്‍പതു പന്തില്‍ ആറു റണ്‍സെടുത്താണ് മടങ്ങിയത്. എന്നാല്‍, രണ്ടാം വിക്കറ്റില്‍ വിഷ്ണു വിനോദും സഞ്ജും സാംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് കേരള ഇന്നിങ്‌സിന് അടിത്തറയിട്ടു. ഏഴ് ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 59 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സഞ്ജു 17 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 16 റണ്‍സെടുത്ത് പുറത്തായി.

പിന്നീടെത്തിയ സച്ചിന്‍ ബേബി (34), ജലജ് സക്‌സേന (34), മുഹമ്മദ് അസ്ഹറുദ്ദീന്‍ (56) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. പി. രാഹുല്‍ഒരു റണ്ണിന് മടങ്ങി. അക്ഷയ് ചന്ദ്രന്‍ 9 പന്തില്‍ പുറത്താകാതെ 18 റണ്‍സ് നേടി. ഛത്തീസ്ഗഡിനായി വീര്‍പ്രതാപ് സിങ് 10 ഓവറില്‍ 82 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സുമിത് റൂയ്‌കര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.

297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ശശാങ്ക് ചന്ദ്രാകാര്‍ (1) പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ജീവന്‍ജ്യോത്-അശുതോഷ് സിങ് സഖ്യം പോരാട്ടം നയിച്ചെങ്കിലും ഇരുവരെയും പുറത്താക്കി സന്ദീപ് വാരിയര്‍ രക്ഷകനായി. ജീവന്‍ജ്യോത് 73 പന്തില്‍ ഏഴു ഫോര്‍ സഹിതം 56 റണ്‍സും അശുതോഷ് 89 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സുമെടുത്തു.

ഇരുവരും പുറത്തായശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ കേരള ബൗളര്‍മാര്‍ ഛത്തീസ്ഗഡിനെ 231 റണ്‍സില്‍ ഒതുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.