കോഴിക്കോട് : കൂടത്തായി കൊലപാതക്കേസില്‍ സയനയ്ഡിന്റെ അംശം കണ്ടെത്തുക പോലീസിന് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് കണ്ടെത്തുന്നതിനായി മരിച്ചവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്ത് അയച്ച് പരിശോധന നടത്താനും ആലോചിക്കുന്നുണ്ടെന്നും ബെഹ്‌റ വ്യക്താമാക്കി.
കൊലപാതകത്തിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതിനാല്‍ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന പ്രശ്‌നം. പൊട്ടാസ്യം സയനൈഡിന്റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അത് തന്നെയാണ് ഏറ്റവും കടുത്ത വെ ല്ലുവിളിയു. കേസില്‍ ഒന്നിലധികം എഫ്‌ഐആറുകള്‍ ഇടുന്നതിനെ കുറിച്ച് പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഓരോ കേസിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടുകയാണ് ഉത്തമമം.
സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുക. പരാതിക്കാരനും മരിച്ച റോയ് തോമസിന്റെ സഹോദരനുമായ റോജോയെ വിദേശത്ത് നിന്ന് വിളിച്ച് വരുത്തും. കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം കൂടുതല്‍ അറസ്റ്റ് മതിയെന്നാണ് ഇപ്പോള്‍ നിലപാട് എടുത്തിരിക്കുന്നത്.
അതിനിടെ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി പണം ധൂര്‍ത്തടിയായിരുന്നെന്ന് സഹോദരന്‍ ജോബി. തന്നെയും പിതാവിനേയും വിളിച്ച് ജോളി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. ജോളിയുടെ ധൂര്‍ത്ത് മനസ്സിലായതിനെ തുടര്‍ന്ന് മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്നും നോബി വെളിപ്പെടുത്തി.
അറസ്റ്റിലാവുന്നതിന് രണ്ടാഴ്‌ച്ച മുമ്പും വീട്ടിലെത്തി പണം വാങ്ങിയതായും നോബി അറിയിച്ചു. റോയിയുടെ മരണശേഷം ഒരിക്കല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാല്‍ ജോളിയോട് താന്‍ തട്ടിക്കയറി ഏതാണ്ട് കൈയ്യാങ്കളിയുടെ വക്കത്താണ് അന്ന് കാര്യങ്ങളെത്തിയത്. സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ നോബി, ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങള്‍ ഉണ്ടാവില്ലെന്നും വ്യക്തമാക്കി.
ജോളിക്ക് പള്ളിയുമായി കാര്യമായി ബന്ധമില്ലെന്ന് കൂടത്തായി ഇടവകയും വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജോളി വേദപാഠം അധ്യാപികയാണെന്ന പ്രചാരം തെറ്റാണ്. നേരത്തെ മാതൃവേദിയുടെ ചുമതല വഹിച്ചിരുന്നു. എന്നാല്‍ ഷാജുവുമായുള്ള വിവാഹശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയില്‍ നിന്നും നീക്കിയെന്നും ഇടവക വിശദീകരിക്കുന്നുണ്ട്.
















