കൊച്ചി: കേരളത്തിലെ ആദ്യ പ്രാന്ത പ്രചാരകന്‍ ഭാസ്‌കര്‍ റാവുവിനെക്കുറിച്ച് പ്രാന്തപ്രചാരകായിരുന്ന എസ്. സേതുമാധവന്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു. വനവാസി കല്യാണ്‍ ആശ്രമം രക്ഷാധികാരി പള്ളിയറ രാമന്‍, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയ രാജന് ആദ്യ പ്രതി നല്‍കി.
വനവാസികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിയമം പാസാക്കിയത് കൈയില്‍ അമ്പും വില്ലുമേന്തി വനവാസികള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ്. ആ സമരത്തിന് വനവാസികളെ പ്രചോദിപ്പിച്ചത് ഭാസ്‌കര്‍ റാവുവായിരുന്നുവെന്നും മൂന്നു പതിറ്റാണ്ട് വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത് ഭാസ്‌കര്‍ റാവു നിര്‍ദേശിച്ചായിരുന്നുവെന്നും പള്ളിയറ രാമന്‍ ഓര്‍മിച്ചു.
ആയിരക്കണക്കിന് സൂര്യന്മാരെ സൃഷിടിച്ച സൂര്യനായിരുന്നു ഭാസ്‌കര്‍ റാവുവെന്ന് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയ രാജന്‍ പറഞ്ഞു. ഇരുളുപരന്ന കേരളത്തില്‍ അദ്ദേഹം സ്വയം ജീവിതം ദീപമാക്കി. അതില്‍നിന്ന് ആയിരക്കണക്കിന് ദീപങ്ങളുണ്ടായി. ഹിന്ദുസമൂഹം മൂഴുവന്‍ സംഘമയമാകണമെന്നായിരുന്നു ഭാസ്‌കര്‍ റാവുവിന്റെ സങ്കല്‍പ്പം. അത് സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരാകണം. ഇന്ന് സംസ്ഥാനത്ത് രാഷ്‌ട്രീയം മാറി. അതിന് കാരണമായ സാമൂഹ്യ ക്രമം മാറി. അതിനു കാരണക്കാരന്‍ ഭാസ്‌കര്‍ റാവുവുമാണ്, അദ്ദേഹം പറഞ്ഞു.
















