Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്കന്‍ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2019, 02:50 am IST
in Sports

വിശാഖപട്ടണം: മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ചുറിക്കും രോഹിത് ശര്‍മയുടെ ശതകത്തിനും മറുപടിയായി രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മിന്നും പ്രകടനം. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഡീന്‍ എല്‍ഗാറിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 7ന് 502നെതിരെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് ബാക്കിനില്‍ക്കേ സന്ദര്‍ശകര്‍ ഇപ്പോഴും 117 റണ്‍സിന് പിന്നിലാണ്. എങ്കിലും ഫോളോ ഓണ്‍ ഭീഷണി അവര്‍ അതിജീവിച്ചു. 160 റണ്‍സെടുത്ത എല്‍ഗാറിന്റെയും 111 റണ്‍സെടുത്ത ഡി കോക്കിന്റെയും ഉജ്ജ്വല ഇന്നിങ്‌സാണ് വന്‍ തകര്‍ച്ചയില്‍നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 12 റണ്‍സുമായി സെനുരാന്‍ മുത്തുസ്വാമിയും മൂന്ന് റണ്‍സുമായി കേശവ് മഹാരാജുമാണ് ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും ഭേദപ്പെട്ട പ്രകടനം നടത്തി.

മൂന്നിന് 39 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് നാലാം വിക്കറ്റ് അധികം താമസിയാതെ നഷ്ടമായി. 18 റണ്‍സെടുത്ത ബാവുമയെ ഇഷാന്ത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ നാലിന് 63. അഞ്ചാം വിക്കറ്റില്‍ എല്‍ഗാറിനൊപ്പം ക്യാപ്റ്റന്‍ ഡുപ്ലെസിസ് ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്‌കോര്‍ 178-ല്‍ എത്തി. എന്നാല്‍ 103 പന്തില്‍നിന്ന് 55 റണ്‍സെടുത്ത ഡുപ്ലെസിസിനെ അശ്വിന്‍ പൂജാരയുടെ കൈകളിലെത്തിച്ചതോടെ ഇൗ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീടാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ച കൂട്ടുകെട്ടുണ്ടായത്. ആറാം വിക്കറ്റില്‍ എല്‍ഗാറിനൊപ്പം ഡി കോക്ക് ഒത്തുചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 169 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടന്നു. ഇതിനിടെ എല്‍ഗാര്‍ സെഞ്ചുറിയും തികച്ചു. അശ്വിനെ സിക്‌സര്‍ പറത്തിയാണ് എല്‍ഗാര്‍ മൂന്നക്കത്തിലെത്തിയത്. ഒടുവില്‍ സ്‌കോര്‍ 342-ല്‍ എത്തിയപ്പോള്‍ 160 റണ്‍സെടുത്ത എല്‍ഗാറിനെ ജഡേജയുടെ പന്തില്‍ പൂജാര പിടികൂടി. 287 പന്തില്‍ 18 ഫോറുകളും നാലു സിക്‌സും അടങ്ങിയതാണ് എല്‍ഗാറിന്റെ ഇന്നിങ്‌സ്. കരിയറിലെ 12-ാം സെഞ്ചുറിയാണ് എല്‍ഗാര്‍ ഇന്നലെ സ്വന്തമാക്കിയത്. 2010നുശേഷം ഇന്ത്യന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന ബഹുമതിയും ഇതോടെ എല്‍ഗാര്‍ സ്വന്തം പേരിലെഴുതി.

പിന്നീട് പോരാട്ടം ഡികോക്ക് ഏറ്റെടുത്തു. 163 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും സഹിതം 111 റണ്‍സുമെടുത്ത ഡികോക്കിനെ അശ്വിന്‍ ബൗള്‍ഡാക്കി. പിന്നീട് 12 റണ്‍സെടുത്ത ഫിലാന്‍ഡറെയും അശ്വിന്‍ മടക്കി. 40 ഓവര്‍ എറിഞ്ഞ് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ആര്‍. അശ്വിനാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്‌ത്തി.

രണ്ടുവര്‍ഷത്തിലേറെ നീണ്ട ഇടേവളയ്‌ക്കുശേഷമാണ് അശ്വിന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തുന്നത്. ടെസ്റ്റില്‍ അശ്വിന്റെ 27-ാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. മാത്രമല്ല, നാട്ടിലെ 21-ാം അഞ്ചു വിക്കറ്റ് നേട്ടം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം എന്നീ പ്രത്യേകതകളുമുണ്ട് അശ്വിന്റെ ബൗളിങ് പ്രകടനത്തിന്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം
Kerala

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

Kerala

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

India

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

പുതിയ വാര്‍ത്തകള്‍

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.