ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ മേധാവിത്വം തുടരുന്നു. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ നായകന്‍ വിരാട് കോഹ്‌ലിയും ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനത്ത് തുടരുന്നു.
ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഉപനായകന്‍ രോഹിത് ശര്‍മയാണ് രണ്ടാമത്. വിരാട് കോലിക്ക് 895 പോയിന്റും രോഹിത് ശര്‍മയ്‌ക്ക് 863 പോയിന്റുമാണുള്ളത്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലും മാറ്റമില്ല. പാക് താരം ബാബര്‍ അസം, ദക്ഷിണാഫ്രിക്കയുടെ ഡുപ്ലെസിസ്, ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലര്‍ എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
ബൗളര്‍മാരുടെ പട്ടികയിലും ആദ്യ ആറ് സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ കിവീസ് താരം ട്രെന്റ് ബൗള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഓസ്‌ട്രേലിയയുടെ പാറ്റ് കുമ്മിന്‍സ്, അഫ്ഗാന്റെ മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരാണ് രണ്ട് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍. പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ കരിയറിലെ ഉയര്‍ന്ന സ്ഥാനത്തെത്തി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. നാല് സ്ഥാനങ്ങളുയര്‍ന്ന ആമിര്‍ ആറാം സ്ഥാനത്തെത്തി.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാമത്.
ടീം പട്ടികയില്‍ ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. 125 പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ടാമത് 122 പോയിന്റുമായി ഇന്ത്യയും.
















