വിശാഖപട്ടണം: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ റെക്കോഡ് ബുക്കില്‍ ഇടം നേടി. ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ഇടംകയ്യന്‍ ബൗളറെന്ന റെക്കോഡാണ് ജഡേജ ഇന്നലെ സ്വന്തമാക്കിയത്. ഡീന്‍ എല്‍ഗാറാണ് ജഡേജയുടെ ഇരയായത്.44 ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ച ജഡേജ മുന്‍ ശ്രീലങ്കന്‍ താരം രംഗണ ഹെറാത്തിന്റെ പേരിലുള്ള റെക്കോഡാണ് മറികടന്നത് 47 ടെസ്റ്റില്‍ നിന്നായിരുന്നു ഹെറാത്തിന്റെ 200 വിക്കറ്റ് പ്രകടനം.
കൂടാതെ മറ്റ് ചില റെക്കോഡുകളും ടെസ്റ്റിലുണ്ടായി. ഒരേ ടെസ്റ്റില്‍ ഇരു ടീമികളിലെയും മൂന്ന് ഓപ്പണര്‍മാര്‍ 150 റണ്‍സിനു മുകളില്‍ നേടുന്നത് ടെസ്റ്റ് ചരിത്രത്തില്‍ ഇത് നാലാം തവണ മാത്രമാണ്. ഇന്ത്യന്‍ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (215) രോഹിത് ശര്‍മയും (176) സെഞ്ചുറി നേടിയിരുന്നു. അതിനുപിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എല്‍ഗാറും ശതകം തികച്ചത്.
കൂടാതെ മത്സരത്തിലാകെ ഇരു ടീമുകളിലെയും ഓപ്പണര്‍മാര്‍ ചേര്‍ന്ന് നേടിയ സിക്‌സുകളുടെ എണ്ണവും റെക്കോര്‍ഡാണ്. ഒന്നാം ഇന്നിങ്‌സില്‍ മാത്രം ഇരു ടീമുകളിലെയും ഓപ്പണര്‍മാര്‍ ചേര്‍ന്നു നേടിയത് 16 സിക്‌സുകളാണ് (രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍ ആറു വീതം, ഡീന്‍ എല്‍ഗാര്‍ 4). 2014-15ല്‍ പാക്കിസ്ഥാന്‍-ന്യൂസിലാന്‍ഡ് കളിയിലും 2015ല്‍ ബംഗ്ലദേശ്-പാക്കിസ്ഥാന്‍ മത്സരത്തിലുമാണ് ഇതിനു മുന്‍പ് ഓപ്പണര്‍മാര്‍ കൂടുതല്‍ സിക്‌സ് നേടിയത്. ഇരു മത്സരങ്ങളിലും 14 സിക്‌സ് വീതമാണ് പിറന്നത്.
















