മുംബൈ: ക്രിക്കറ്റിനു വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേത്. എതിരാളിയുടെ ശരീരഭാഷപോലും മന:പാഠമാണ് സച്ചിന്. പ്രാദേശിക ഭാഷ പറഞ്ഞാല്‍ സച്ചിനു മനസിലാകില്ലെന്ന് വിചാരിക്കരുത് അങ്ങനെ വിചാരിച്ചതുകൊണ്ടുള്ള അനന്തരഫലം 1999-2000 മുംബൈയ്‌ക്ക് എതിരായ രഞ്ജി ട്രോഫിയില്‍ തമിഴ് നാട് അറിഞ്ഞതാണ്. തനിക്ക് ഭാഷകള്‍ സഹായത്തിനെത്തിനെത്തിയതിനെ കുറിച്ച് സച്ചിന്റെ തന്നെ തുറന്നു പറച്ചില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വീഡിയോ ഷെയര്‍ ചെയ്ത് വൈറലാക്കിയതാകട്ടെ പഴയ എതിരാളി ഹേമന്ദ് ബദാനിയും.
1999-2000 ത്തിലെ രഞ്ജി ടൂര്‍ണമെന്റിനില്‍ മുംബൈയെ ഫൈനലില്‍ എത്തിച്ചത് സച്ചിന്റെ തമിഴ് പരിജ്ഞാനമാണ്. ഹേമങ് ബദാനിയുടെ തമിഴിലുള്ള നിര്‍ദേശം മനസിലാക്കി പ്രവര്‍ത്തിച്ചതാണ് വിക്കറ്റ് തെറിക്കാതെ സച്ചിനെ രക്ഷപ്പെടുത്തിയത്. പാവം ബദാനിയ അറിഞ്ഞില്ല സച്ചിന് തമിഴ് അറിയാമെന്ന്. തമിഴ്‌നാട് ബൗളങ്ങിനിടെ ന്യൂ ബോള്‍ എടുത്ത ശേഷം അടുത്ത പന്തിനെ നേരിടാന്‍ തയ്യാറായിക്കൊണ്ട് സച്ചിന്‍ ക്രീസിന് പുറത്ത് നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ബദാനി ബോളറോട് ഈ കാര്യം തമിഴില്‍ ‘ മുന്നാടി ‘ എന്നും വിളിച്ചു പറഞ്ഞത്. ഇത് മനസിലാക്കിയ സച്ചിന് ക്രീസിലേക്ക് തിരിച്ചു കയറി. അതുപോലെ തന്നെ ക്രീസിനുള്ളില്‍ കുറേ അകത്തേക്ക് സച്ചിന്‍ സ്റ്റാന്‍ഡ് ചെയ്തപ്പോള്‍ ‘ പിന്നാടി ‘ എന്നായിരുന്നു ബദാനിയുടെ നിര്‍ദേശം. ഇതുമനസിലാക്കി സച്ചിന്‍ ഏതുതരം ബോളാകും ബൗളര്‍ എറിയുക എന്നു കൃത്യമായി മനസിലാക്കി. മത്സരത്തിന് ശേഷം ബദാനിയോട് തനിക്ക് തമിഴ് മനസിലാകുമെന്ന് സച്ചിന്‍ അറിയിക്കുകയും ചെയ്തു. അന്ന് കളിയില്‍ സച്ചിന്‍ നേടിയ ഇരട്ടി സെഞ്ച്വറിയാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.
















