Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജമ്മു കശ്മീരില്‍ മണി മുഴങ്ങുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2019, 03:30 am IST
inEditorial

ജമ്മു കശ്മീരില്‍ സൗഹൃദത്തിന്റെ മണിമുഴക്കത്തിന് സമയമെത്തി. ഭീകരതയുടെ തേര്‍വാഴ്ചയില്‍ അടച്ചുപൂട്ടപ്പെട്ട ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നടപടികളിലേയ്‌ക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചെറുതും വലുതുമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപെട്ടിരുന്നു. ലക്ഷക്കണക്കിന് ഹൈന്ദവര്‍, എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്യുകയും ചെയ്തു. അവരെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാനുള്ള നീക്കവും നടന്നുവരുന്നു. ഹിന്ദു, മുസ്ലിം, ബുദ്ധമതസമൂഹങ്ങള്‍ കൈകോര്‍ത്തു ജീവിച്ച നല്ല നാളുകളാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. 

രാജ്യസ്‌നേഹികള്‍ക്കും യഥാര്‍ത്ഥ മതേതരവാദികള്‍ക്കും മനസ്സിന് സുഖംപകരുന്ന വാര്‍ത്തകളാണ് ഈയിടെ ജമ്മുകശ്മീരില്‍നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ കശ്മീര്‍ നല്ലനാളുകളിലേയ്‌ക്ക് നീങ്ങുകയാണ്. അഥവാ അത്തരം പഴയകാലത്തേയ്‌ക്കു മടങ്ങുകയാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ പൂക്കള്‍ അവിടെ വീണ്ടും വിരിയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പലായനം ചെയ്യേണ്ടിവന്നവരെ തിരിച്ചെത്തിച്ചു കുടിയിരുത്താനുള്ള കേന്ദ്രശ്രമങ്ങള്‍ക്ക് കിട്ടുന്ന സഹകരണം ഇതാണ് സൂചിപ്പിക്കുന്നത്. പ്രത്യേക പദവിയും അവകാശങ്ങളും ഇല്ലാതായത് ഫലത്തില്‍ കശ്മീരിന് ദോഷമല്ല അനുഗ്രഹമാണ് എന്ന് തന്നെ വേണം കരുതാന്‍. ഭീകരവാദികളുടെയും അവര്‍ക്കുപിന്‍ബലം നല്‍കുന്ന പാക്കിസ്ഥാന്റെയും ഇടപെടലില്‍നിന്ന് മോചിതരായ, ദേശീയവാദികളായ മുസ്ലിം ജനത, പ്രാണവായു തിരിച്ചുകിട്ടിയ അവസ്ഥയിലാണിപ്പോള്‍. 

തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ രാജ്യാന്തര രംഗത്ത് ഒറ്റപ്പെട്ട പാക്കിസ്ഥാന്‍, കരിംപട്ടികയിലേക്ക് നീങ്ങുന്നു എന്നത് ഇതുമായി കൂട്ടിവായിക്കണം. ഭീകരതയെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമത്തിന്റെ കാര്യത്തില്‍, ഇസ്ലാമിക രാഷ്‌ട്രങ്ങളടക്കം ലോകരാഷ്‌ട്രങ്ങള്‍ ഒന്നടങ്കം ഇന്ത്യന്‍ നിലപാടിനൊപ്പം നിന്നിട്ടും ഭീകരതയോട് അകലംപാലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. അത്തരക്കാരെ സഹായിക്കുന്നതിനെതിരായ അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും അവഗണിച്ചതോടെയാണ് കരിമ്പട്ടിക പാക്കിസ്ഥാനെ തുറിച്ചുനോക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തില്‍ ഊന്നി ഇന്ത്യ, വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ ഊന്നുമ്പോള്‍ പാക്കിസ്ഥാന്‍ വംശഹത്യയിലും ഭീകരവാദത്തിലും മുഴുകുന്നു. ഇന്ത്യ വികസനപാതയില്‍ മുന്നേറുമ്പോള്‍ പാക്കിസ്ഥാന്‍ജനത ദാരിദ്ര്യത്തിലും അവികസിത സാഹചര്യത്തിലും അരക്ഷിതാവസ്ഥയിലും ഉഴലുന്നു. ഭീകരതയുടെ സഹായത്തോടെ കശ്മീരിലും നുഴഞ്ഞുകയറി ഇതേ അരക്ഷിതാവസ്ഥ വിതറുകയായിരുന്നു പാക്കിസ്ഥാന്‍. വര്‍ഷങ്ങള്‍നീണ്ട ആ നീക്കമാണ്, കടുത്ത നടപടികളും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയുംവഴി എന്‍ഡിഎ സര്‍ക്കാര്‍ തകര്‍ത്തത്. ഇന്ന് ഭീകരരുടെ ഇഷ്ടമല്ല കശ്മീര്‍ജനതയുടെ ഇഷ്ടമാണവിടെ നടപ്പാകുന്നത്. വികസനവും സൈ്വരജീവിതവും എന്തെന്ന് അവര്‍ ഇന്ന് അനുഭവിച്ചറിയുന്നു. അതിന്റെ ഫലമാണ് ഭീകരതയ്‌ക്കെതിരെ പൊരുതാന്‍ കശ്മീരിമുസ്ലിം യുവാക്കള്‍ കൂട്ടത്തോടെ സൈന്യത്തില്‍ ചേരുന്നത്. കല്ലേറില്ല, ബോംബ് സ്‌ഫോടനമില്ല. താഴ്വരയടക്കം കശ്മീര്‍ ശാന്തം. 

കശ്മീര്‍ മാറുകയാണ്. അതിന്റെ മണിമുഴക്കമായിരിക്കും ഇനി അവിടുത്തെ ക്ഷേത്രങ്ങളില്‍നിന്ന് മുഴങ്ങുക. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോഴും ആട്ടിയോടിക്കപ്പെട്ടപ്പോഴും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും കരയാത്ത കപടരാഷ്‌ട്രീയക്കാര്‍ ഇന്ന് കരയുന്നത് മനുഷ്യസ്നേഹം കൊണ്ടല്ല. സ്വന്തം കാപട്യം തിരിച്ചറിയപ്പെട്ടതുകൊണ്ടാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.