സൂറിച്ച്: ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡൈക് എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഇത് ആറാം തവണയാണ് മെസ്സിയെ ലോക ഫുട്ബോളറായി ഫിഫ തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്‌ക്കായി കാഴ്ചവെച്ച പ്രകടനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മെസ്സിയുടെ കരിയറിലെ ആദ്യ ഫിഫ ബെസ്റ്റ് പുരസ്‌കാരമാണിത്. അതേസമയം ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇതിന് മുമ്പ് അഞ്ച് തവണ മെസ്സി നേടിയിട്ടുണ്ട്.
അമേരിക്കന്‍ താരം മേഗന്‍ റെപീനോയെ മികച്ച വനിതാ താരമായും തെരഞ്ഞെടുത്തു.
അമേരിക്കയ്‌ക്കായി കഴിഞ്ഞ ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് റെപീനോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടി അമേരിക്കയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത് റെപീനോയുടെ പ്രകടനമാണ്.
















