ന്യൂദല്‍ഹി : യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളില്‍ എത്തിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദ്ദേശം. യുഎന്‍എ അക്കൗണ്ടില്‍ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജാസ്മിന്‍ഷാ അടക്കമുള്ള പ്രതികള്‍ ജൂലൈ 19ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഖത്തറിലേക്ക് കടന്നതായാണ് വിവിരം. ഇവര്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങുകയാണെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍.
















