Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സമയം അനുവദിച്ച് സുപ്രീം കോടതി; വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2019, 11:25 am IST
inIndia

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം അനുവദിച്ച് സുപ്രീം കോടതി. സോഷ്യല്‍ മീഡയികളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നു ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി പരിഗണിക്കവേയാണു സുപ്രീം കോടതിയുടെ നടപടി. ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സെപ്റ്റംബര്‍ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. 

ഹര്‍ജി പരഗിണിച്ച സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ കക്ഷികള്‍ക്കു നോട്ടിസ് നല്‍കിയിരുന്നു. ഗൂഗിള്‍, ട്വിറ്റര്‍, യുട്യൂബ് എന്നിവയ്‌ക്കു നല്‍കിയ നോട്ടീസില്‍ സെപ്റ്റംബര്‍ 13നകം മറുപടി നല്‍കാനും നിര്‍ദേശിച്ചിരുന്നു.  കേസുകളെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജിയും ഗൂഢ ലക്ഷ്യങ്ങളോടെയാണെന്നാണു തമിഴ്‌നാട് ഹൈക്കോടതിയുടെ നിരീക്ഷണം. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫെയ്‌സ്ബുക് ലക്ഷ്യമെന്നും തമിഴ്‌നാട് വാദിച്ചു. എന്നാല്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയുള്ള സാഹചര്യത്തില്‍ വിഷയത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കണമെന്നാണ് ഫെയ്‌സ്ബുക് വാദം. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണിത്. പല ഹൈക്കോടതികളുടേയും കാഴ്ചപ്പാട് പലതാണെന്നും പൊതുവിഷയത്തില്‍ ഒറ്റ നിലപാടാണു പ്രധാനമെന്നും ഫേയ്‌സ്ബുക്ക് വാദിച്ചു. 

നിലവിലെ സാഹചര്യത്തില്‍ സുപ്രീംകോടതിയാണോ ഹൈക്കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നു ഹര്‍ജി പരിഗണിക്കവെ ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും വ്യക്തമാക്കി. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളില്‍ നിലവിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങള്‍ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.