ന്യൂദല്‍ഹി : പാക് അധീന കശ്മീര്‍ നേടിയെടുക്കുന്നതിനായി എന്തിനും തയ്യാറാണെന്ന് കരസേനാ വമേധാവി ബിപിന്‍ റാവത്ത്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.
കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശവും നടപ്പാക്കാന്‍ കരസേന തയ്യാറാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രസ്താവന.
















