Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്യാന്‍സര്‍ രോഗം: കേരളത്തെ സഹായിക്കാമെന്ന് അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം; രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ കത്ത് കുമ്മനം കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2019, 07:03 pm IST
inIndia

സാന്‍ഡിയാഗോ: ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാമെന്ന് അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ നല്‍കാനും കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ‘ഇല്യൂമിന’ എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ ക്യാന്‍സറും , ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് ‘ഇല്യൂമിന’.

ചൈനയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ക്യാന്‍സറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു. മനുഷ്യ ശരീരത്തിലെ ഡി.എന്‍.എയും യും ആര്‍.എന്‍.എയും പരിശോധിച്ചു രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള സാങ്കേതികവിദ്യയില്‍ കൂടി ആധുനിക ചികിത്സ രംഗത്ത് പ്രത്യേകിച്ചും പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ‘ഇല്യൂമിന’. ഓരോ മനുഷ്യന്റെയും ആരോഗ്യവും ,ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിന്‍ നിര്‍മ്മിക്കുക എന്നാണ് പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ‘ഇല്യൂമിന’ ക്ലിനിക്കല്‍ ജീനോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് വൈസ് പ്രസിഡന്റ് റയാന്‍ ടാഫ്റ്റു മായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യാന്‍സര്‍ ഗവേഷണത്തിന് സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗത്തെക്കുറിച്ചു കുമ്മനം വിശദീകരിച്ചു. ഇല്യൂമിനായുമായി സഹകരിക്കാന്‍ താല്പര്യം അറിയിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയുടെ കത്ത് കുമ്മനം കൈമാറി.ക്യാന്‍സറും പാരമ്പര്യരോഗങ്ങളും നിര്‍ണയിക്കാന്‍ നടത്തിവരുന്ന ഗവേഷണങ്ങളും അതുമായി ബന്ധപെട്ടു നടത്തുന്ന പോപുലേഷന്‍ ജീനോമിക്‌സ്‌നെ കുറിച്ചും റയാന്‍ ടഫ്റ്റ് വിശദീകരിച്ചു.

കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ‘ഇല്യൂമിന’ ആസ്ഥാനത്തെത്തിയ കുമ്മനം ഗവേഷണ സംവിധാനങ്ങള്‍ നോക്കിക്കണ്ടു. തുടര്‍ന്നാണ് മേധാവികളുമായി ചര്‍ച്ച നടത്തിയത്. ഗവേഷണ രംഗത്തു കൈകോര്‍ക്കുമെന്ന സന്നദ്ധത കേരളത്തിന് ആശ്വാസമാണെന്ന് കുമ്മനം പറഞ്ഞു. ഗ്ലോബല്‍ ഓണ്‍കോളജി മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്‌മെന്റിലെ സാന്ദ്ര ബല്ലാര്‍സസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജെന്‍ കരോള്‍, സപ്ലൈ ചെയിന്‍ ഡിപ്പാര്‍ട്‌മെന്റിലെ സീനിയര്‍ മാനേജര്‍ ശ്യാം ശങ്കര്‍, ജനിതക വിഭാഗം ഗവേഷക അനിത പൊറ്റെക്കാട്, മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. റയാന്‍ ടഫ്റ്റ് നിര്‍ദ്ദേശിച്ചതനുസരിച്ചു ‘ഇല്യൂമിന’ ഏഷ്യ പെസഫിക് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗ്രെറ്റച്ചല്‍ വൈറ്റുമാനുമായി കുമ്മനം അടുത്ത ആഴ്ച ആസ്‌ടേലിയയില്‍ വച്ച് കൂടിക്കാഴ്ച നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.