Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണസദ്യ തികഞ്ഞില്ലെന്ന് ആരോപിച്ചു വനിതകള്‍ നടത്തുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്തു; 20000 രൂപ തട്ടിയെടുത്ത ശേഷം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐക്കാരുടെ വക അസഭ്യവര്‍ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2019, 04:54 pm IST
in Kerala

കൊച്ചി: സദ്യ മതിയായില്ല എന്ന് ആരോപിച്ച് മഹാരാജാസ് കോളേജിലെ ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഞ്ചു വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ് ആര്‍ എം റോഡിലെ ‘പൊതിയന്‍സ്’ എന്ന വനിതാഹോട്ടലാണ്  വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് അടിച്ചു തകര്‍ത്തത്. ഹോട്ടലിലെ കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ അക്രമികള്‍ എടുത്തുകൊണ്ട് പോയതായും ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു. എസ്എഫ്ഐക്കാരായ ഞങ്ങള്‍ക്ക് എന്തുംചെയ്യാന്‍ പറ്റും എന്നാക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഹോട്ടല്‍ ഉടമകളിലൊരാളായ ശ്രീകല പറഞ്ഞു.

 അഞ്ചു വനിതാസംരംഭകരായ ആലപ്പുഴ സ്വദേശികള്‍ ചേര്‍ന്ന് തുടങ്ങിയതാണ് ‘പൊതിയന്‍സ്’ ഭക്ഷണശാല. കോളേജ് ഓണാഘോഷത്തിനായി ഹോട്ടലിന് സമീപം ഹോസ്റ്റില്‍ താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ വന്ന് ആദ്യം 50 സദ്യ ഓര്‍ഡര്‍ യ്യുകയായിരുന്നു. ഒരു ഇലയ്‌ക്ക് 90 രൂപ എന്ന നിരക്കിലായിരുന്നു കരാര്‍ ഉറപ്പിച്ചത്. ഹോട്ടലിലെ സ്ഥിരം സാന്നിധ്യങ്ങളായ വിദ്യാര്‍ത്ഥികള്‍ ആയതിനാലാണ് ഇത്രയും കുറഞ്ഞ തുകയ്‌ക്ക് സദ്യ നല്‍കാമെന്നേറ്റതെന്നുംഹോട്ടലുടമയായ ശ്രീകല പറഞ്ഞു.

 അതേസമയം, ഈ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഹോട്ടല്‍ ഉടമയെ സമീപിക്കുകയും വിവിധ ഡിപ്പാര്‍ട്ട്മെന്റിലേക്കായി 540 സദ്യ കൂടി ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഇത്രയും ഊണ് ഇത്ര ചെറിയ തുകയ്‌ക്ക് നല്‍കുന്നത് ലാഭകരമല്ലെങ്കിലും വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന് തീരുമാനിച്ചു. ഇതനുസരിച്ച് പന്ത്രണ്ടരയോടെ ഹോട്ടലില്‍ നിന്നും സദ്യ കൊണ്ടുപോകുകയും ചെയ്തു.

 എന്നാല്‍, രണ്ടുമണിയോടെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് ബഹളം വെച്ചുതുടങ്ങി. പിന്നാലെ, കടയുടെ ഗ്ലാസുകളും ബോര്‍ഡുകളും ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം എറിഞ്ഞുതകര്‍ക്കാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍, കാഷ് കൗണ്ടര്‍ തകര്‍ത്ത് 20,000 രൂപയും എടുത്തുകൊണ്ടുപോയതായി ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു. ഇതോടെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ, ഹോട്ടല്‍ അസോസിയേഷനുകള്‍ ഇടപെട്ട് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയിലെത്തി പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ രാത്രി പാത്രങ്ങള്‍ തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ലെന്നും, അവ എടുക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിക്കാന്‍ ചെന്നുവെന്നും വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ജീവനക്കാര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് ഹോട്ടല്‍ ജീവനക്കാരുടെ തീരുമാനം. എന്നാല്‍, ഹോട്ടലുകാര്‍ തങ്ങളെ വഞ്ചിച്ചെന്നും ഓര്‍ഡര്‍ ചെയ്തത് അനുസരിച്ച് ഭക്ഷണം തന്നില്ലെന്നും, തന്നത് തന്നെ മോശം ഭക്ഷണം ആയിരുന്നുവെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ന്യായീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.