ന്യൂദല്‍ഹി : കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബുധനാഴ്ച ദല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയ ശിവകുമാരിനെ ഒമ്പതു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചോദ്യം ചെയ്യലിന് കൃത്യമായി മറുപടി നല്‍കിയില്ലെന്നും, വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്നേ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ എട്ടു കോടി രൂപ കണ്ടെത്തിയിരുന്നു. ഈ തുക കള്ളപ്പണം ആണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നു വരുന്നത്.
















