ലണ്ടന്‍ : തെലങ്കാന ബിജെപി നേതാവിന്റെ മകനെ ലണ്ടനിലെ പാറക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഖമ്മാം ജില്ലയിലെ ബിജെപി പ്രസിഡന്റ് സന്നെ ഉദയ് പ്രതാപിന്റെ മകനും ലണ്ടനില്‍ വിദ്യാര്‍ത്ഥിയുമായ ഉജ്വല്‍ ശ്രീഹര്‍ഷ സന്നെയാണ്(24) മരിച്ചത്. ഏതാനും ദിവസങ്ങളായി ഉജ്വലിനെ കാണാനില്ലായിരുന്നു.
കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീണുമരിച്ച നിലയില്‍ കഴിഞ്ഞ ദിവസം മൃതദേഹം ലഭിച്ചിരുന്നു എങ്കിലും ഇത് ആരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഉജ്വല്‍.
ഓഗസ്ത് 21 -നാണ് ഉജ്വല്‍ മാതാപിതാക്കളുമായി അവസാനം സംസാരിച്ചത്. പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ബീച്ചി ഹെഡില്‍ നിന്നും ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ഉജ്വലിന്റേതാണെന്നാണ് വിശ്വാസമെന്ന് സസ്സെക്സ് പോലീസ് വക്താവ് അറിയിച്ചു.
















