ലഖ്നൗ: അടല്‍ ബിഹാരി വാജ്പേയ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ 50 ഏക്കര്‍ സ്ഥലം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ യൂണിവേഴ്സിറ്റി സംസ്ഥാന-തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള ചക് ഗജാരിയയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താക്കളായ ശ്രീകാന്ത് ശര്‍മ, സിദ്ധാര്‍ത്ഥനാഥ് സിംഗ് എന്നിവര്‍ പറഞ്ഞു.ഇതില്‍ 20 ഏക്കര്‍ സ്ഥലം ആരോഗ്യവകുപ്പും, 15 ഏക്കര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ബാക്കി 15 ഏക്കര്‍ ലഖ്നൗ ഡെവലപ്മെന്റ് അതോറിറ്റിയും (എല്‍ഡിഎ) കൈമാറും.
















