Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജര്‍മനിയിലെ ബീഫ് വിവാദം: ഭാരതീയരുടെ വിലകളഞ്ഞ് വ്യാജപ്രചരണവുമായി ജിഹാദി-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍; നുണ പ്രചരിപ്പിച്ച് മലയാള മാധ്യമങ്ങള്‍; നിയമനടപടിയിലേക്ക് കടന്നതോടെ വാര്‍ത്തകള്‍ മുക്കി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2019, 01:19 pm IST
inKerala

ബെര്‍ലിന്‍: ജര്‍മന്‍ ഭാരതീയരുടെ മുന്നില്‍ മലയാളികളുടെ വിലകളഞ്ഞ്  വ്യാജപ്രചരണവുമായി ജിഹാദി-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍. ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ്   ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റില്‍ ആണ് ഇവരുടെ അപലപനീയമായ കാര്യങ്ങള്‍ നടന്നത്. പരിപാടിയില്‍ ബീഫ് വിളമ്പുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സംഘാടകര്‍ എത്തിയതോടെയാണ് ജിഹാദി-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ വ്യാജ പ്രചരണം പൊളിഞ്ഞത്.  

കേരള സമാജത്തിന്റെ മെനുവിലെ വിഭവമായ ബീഫ് കറിക്കെതിരെ ഉത്തരേന്ത്യക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും ഇതിനെ അനുകൂലിച്ചുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിലപാടിനെതിരെ സമാജം പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ പോലീസെത്തി ഇത് നിങ്ങളുടെ രാജ്യമല്ല എന്നു പറഞ്ഞ് ബീഫ് വിരോധികളെ ഓടിച്ചുവിട്ടുവെന്ന് പറഞ്ഞ് കേരളത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.ജമാ അത്ത് ജസ്ലാമിയുടെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്‍ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളായ കൈരളി, ദേശാഭിമാനി, വിദേശത്തുനിന്നടക്കമുള്ള എന്‍.ജി.ഒകളുടെ ഫണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന  ഡൂള്‍ ന്യൂസ്, അഴിമുഖം, മുന്‍ എംപി സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായ സൗത്ത്‌ലൈവ്, ഇടതുപക്ഷ സഹയാത്രിക മാധ്യമമായ കേരളകൗമുദി, മംഗളം എന്നീ മാധ്യമങ്ങളാണ് വ്യാജവാര്‍ത്ത നല്‍കി സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചത്. 

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജര്‍മ്മനിയിലെ മലയാളികള്‍ അറിയിച്ചതോടെ  മീഡിയാവണ്‍ വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, വാര്‍ത്ത തിരുത്താത്ത മറ്റ് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ മലയാളികള്‍ അറിയിച്ചു. 

ബീഫ് വിവാദം സംബന്ധിച്ച് ജര്‍മന്‍ മലയാളികള്‍ പുറത്തിറക്കിയ പ്രസ്താവന:

ജര്‍മന്‍ ഭാരതീയരുടെ മുന്നില്‍ മലയാളികളുടെ മാനം കളയാന്‍ ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മലയാളി സംഘടനായ ‘കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട്’. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക/ഭക്ഷ്യ വൈവിധ്യം പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു വേദിയായാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യന്‍ ഫെസ്റ്റ് എന്ന ഈ ചടങ്ങിനെ കണ്ടിരുന്നത്. ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്‌ട്ര, ആന്ധ്ര പ്രദേശ് പിന്നെ മറ്റു ചില ഭാരതീയ സാംസ്‌ക്കാരിക സംഘടനകള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ അവരുടെ സ്റ്റാള്‍ തയ്യാറാക്കിയിരുന്നു. ഭാരതത്തിലുള്ള എല്ലാ സംസ്ഥാനക്കാരും, മത വിഭാഗങ്ങളും വരുന്നതിനാല്‍ ബീഫ്, പോര്‍ക്ക് തുടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കാന്‍ അലിഖിതമായ ഒരു പൊതു ധാരണയുണ്ടായിരുന്നു.

 പരിപാടിക്ക് രണ്ടു ദിവസം മുന്‍പെ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് അവരുടെ മെനുവില്‍ ബീഫും പൊറോട്ടയും ഉള്‍പ്പെടുത്തി ഒരു പോസ്റ്റര്‍ അടിച്ചിറക്കി. പോസ്റ്ററില്‍ ബീഫ് വിഭവം കണ്ട മറ്റു സംസ്ഥാനക്കാര്‍ അതിലെ വൈകാരിക വിഷമതയും ഔചിത്യവും ചൂണ്ടിക്കാട്ടി കോണ്‌സുലേറ്റിനെ വിവരമറിയിച്ചു. ബീഫ് ജര്‍മനിയില്‍ നിരോധിച്ചിട്ടില്ല, കേരള സമാജത്തിന് സമാജത്തിന്റെ സ്വകാര്യ പരിപാടികളില്‍ ബീഫും പോര്‍ക്കും എത്രവേണമെങ്കിലും വിളമ്പാം, പക്ഷെ ഒരു പൊതു ഭാരതപരിപാടിയില്‍, അതും കോണ്‍സുലേറ്റ് ജനറല്‍ നടത്തുന്ന പരിപാടിയില്‍ ഇത് വേണോ എന്നതായിരുന്നു അവരുടെ സംശയം.  

ഈ വിഷയം ശ്രദ്ധയില്‍ വന്നതോടെ പരിപാടിയുടെ സംഘാടകരായ ഇന്ത്യന്‍ കോണ്‍സുലേറ്റും ജര്‍മനിയിലെ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സംഘടനയും ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഭാരവാഹികളെ വിളിച്ച് സംസാരിച്ച് പ്രശനം രമ്യമായി പരിഹരിച്ചു. ബീഫ് വിഭവങ്ങള്‍ അവരുടെ സ്റ്റാളില്‍ കൊടുക്കില്ല എന്ന് കേരള സമാജം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അറിയിച്ചു. ഈ വിവരം അസോസിയേഷന്‍ പ്രെസിഡന്റായ അജാക്‌സ് മുഹമ്മദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിക്കുകയും കോണ്‍സുലാര്‍ ജനറല്‍ പ്രതിഭ പാര്‍ക്കര്‍ അതിനെ താഴെ നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ഫെസ്റ്റില്‍ ബീഫ് ഒഴിച്ചുള്ള വിഭവങ്ങള്‍ വിളമ്പി എല്ലാ പരിപാടികളും കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുകഴിഞ്ഞപ്പോള്‍ മലയാള അസോസിയേഷന്‍ അംഗങ്ങള്‍ അവര്‍ കൊണ്ടുവന്ന ബാനര്‍ ഉയര്‍ത്തി അവരുടെ പ്രതിഷേധം അറിയിച്ചിട്ട് തിരിച്ചുപോയി. 

പ്രശ്‌നം തീര്‍ന്നു എന്ന് കരുതുമ്പോഴാണ് ഇതിലെ യഥാര്‍ത്ഥ രാഷ്‌ട്രീയം പുറത്തു വരുന്നത്. അസോസിയേഷനിലെ ചില കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ ഈ വിഷയത്തിന് പുതിയ മാനം കൊടുക്കാനും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനും ശ്രമിച്ച് അതിലൂടെ ജര്‍മനിയിലുള്ള മുഴുവന്‍ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കാനുള്ള ശ്രമം നടത്തുന്നു. ജിഹാദി കമ്മ്യൂണിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളായ മീഡിയ വണ്‍, അഴിമുഖം, ദേശാഭിമാനി, കൈരളി, കേരളകൗമുദി, സൗത്ത്‌ലൈവ്, ഡ്യൂള്‍ ന്യൂസ് തുടങ്ങിയവയിലൂടെ അവര്‍ യഥാര്‍ത്ഥ അജണ്ട പുറത്തെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മലയാളി സ്റ്റാളിന്റെ മുന്നില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ശ്രമിച്ച ഉത്തരേന്ത്യക്കാരെ ജര്‍മന്‍ പോലീസ് തുരത്തിയോടിച്ചു എന്നായി കഥ. എന്നാല്‍ അവിടെ ബീഫ് വിളമ്പിയിട്ടില്ല എന്നതാണ് സത്യം. ബീഫ് വിളമ്പാത്തിടത് പ്രതിഷേധിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ.? പിന്നെയെന്തിന് പോലീസ് വരണം? ഈ വ്യാജ വാര്‍ത്ത കൊടുത്തതിലൂടെ മുഴുവന്‍ ഭാരതീയരുടെ മുന്നിലും നാണം കെടുത്തുന്ന രീതിയില്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു എന്ന് വേണം പറയാന്‍. ബീഫ് വിളമ്പിയിട്ടില്ല എന്ന് തെളിയിക്കുന്ന വീഡിയോകളും ഇതിനകം പുറത്തു വന്നുകഴിഞ്ഞു.  

ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ച ഒരു വിഷയം ചില കമ്മ്യൂണിസ്റ്റ് മലയാളികള്‍ ഭാരതീയരുടെ ഇടയില്‍ കുത്തിത്തിരുപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ഭംഗിയായി നടന്ന ഒരു പരിപാടിയെ ഈ രീതിയില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്തില്‍ ഇന്ത്യന്‍ കോണ്‌സുലേറ്റിന് അതിയായ പ്രതിഷേധമുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.