Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബിയിലും കള്ളക്കള്ളിയോ?; കണക്കുകള്‍ ഒളിച്ചുവച്ച് സര്‍ക്കാര്‍; സമ്പൂര്‍ണ റിപ്പോര്‍ട്ട് സിഎജി പല തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2019, 11:08 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവികസനത്തിനായി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ കിഫ്ബിയില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി. പല തവണ ആവശ്യപ്പെട്ടിട്ടും കിഫ്ബിയുടെ സമ്പൂര്‍ണ റിപ്പോട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി (സിഎജി)നു നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. സംഭവം വിവാദമായതോടെ പൊതുസമൂഹത്തെ ധനമന്ത്രി തോമസ് ഐസക് ഇതുവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വ്യക്തമായി. 2016ല്‍ ഭേദഗതി ചെയ്ത കിഫ്ബി നിയമത്തില്‍, സിഎജിക്ക് പകരം പരിശോധനക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ ഉപദേശക സമിതി, ഓഡിറ്റിന് പകരമാവില്ലെന്ന വസ്തുത സിഎജി ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇത് മറച്ചുവച്ച് കിഫ്ബി പ്രവര്‍ത്തനങ്ങള്‍ സിഎജി ഓഡിറ്റിന് വിധേയമാണെന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുയായിരുന്നു ധനമന്ത്രി. വാര്‍ത്താചാനലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 

വന്‍ തോതില്‍ സര്‍ക്കാര്‍ മുതല്‍മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അനിവാര്യമാണെന്നു പലതവണ സിഎജി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിക്കും ധനസെക്രട്ടറിക്കും ഒടുവില്‍ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നു കാട്ടി സിഎജിയില്‍ നിന്നു കണക്കുകള്‍ മറച്ചുപിടിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. കിഫ്ബിയില്‍ സമഗ്ര ഓഡിറ്റിങ്ങ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

നൂറിലേറെ കോടി രൂപയുടെ തിരിച്ചടവിന് സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടായിട്ടും സിഎജി ഓഡിറ്റിന് അനുമതിയുള്ളത് 15% തുകയ്‌ക്ക് മാത്രമാണ്. അതായത്, ഓരോ സാമ്പത്തിക വര്‍ഷത്തേയും സര്‍ക്കാര്‍ ഗ്രാന്റിന്റെ വിനിയോഗം മാത്രം. സിഎജി ആക്ട് സെക്ഷന്‍ 14 അനുസരിച്ച് സിഎജി സ്വയം ഏറ്റെടുത്തതാണ് ഈ ഓഡിറ്റ്. സെക്ഷന്‍ 14 പ്രകാരം കിഫ്ബിയുടെ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് സിഎജി ആവശ്യപ്പെട്ടിട്ടും അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

സിഎജി ആവ്യശ്യപ്പെട്ടിട്ടും സെക്ഷന്‍ 20 പ്രകാരം സമ്പൂര്‍ണ്ണ പ്രവര്‍ത്തക ഓഡിറ്റ് നിഷേധിച്ചതിനുള്ള സര്‍ക്കാര്‍ ന്യായം അതിവിചിത്രമാണ്. സിഎജിയുടെ പരിശോധനയും അഭിപ്രായങ്ങളും നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സിഎജി ഓഡിറ്റ് നിക്ഷേപകരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാക്കുമെന്ന സിഎജി മറുപടി നല്‍കിയതോടെ സര്‍ക്കാര്‍ പിന്നെ അനങ്ങിയില്ല. ഈ വര്‍ഷം ഫെബ്രുവരി 11ന് മുഖ്യമന്ത്രിക്ക് എജി അയച്ച കത്തിനും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.ആയിരക്കണക്കിന് കോടി വരുന്ന കിഫ്ബിയുടെ സാമ്പത്തിക ബാധ്യതയ്‌ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയെങ്കില്‍ ഈ പദ്ധതി സമഗ്രമായ ഓഡിറ്റിന് വിധേയമാക്കേണ്ടേത് അനിവാര്യവുമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി പ്രവര്‍ത്തന ഓഡിറ്റ് ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ അത് നിരാകരിക്കുന്നത് എന്തിനാണെന്നു സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കിഫ്ബിക്കെതിരേ മുന്‍പ് ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവയ്‌ക്കുന്ന തരത്തിലേക്ക് പുതിയ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Literature

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

Kerala

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

പുതിയ വാര്‍ത്തകള്‍

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.