പട്‌ന: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ ബീഹാറില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശനിയാഴ്ച അറിയിച്ചു. പട്‌നയിലെ എസ്‌കെഎം ഹാളില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ വര്‍ഷവും ജെയ്റ്റ്‌ലിയുടെ ജന്മവാര്‍ഷികം സംസ്ഥാനത്ത് ആഘോഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 24ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) വച്ചാണ് ജെയ്റ്റ്‌ലി അന്തരിച്ചത്. 66 വയസായിരുന്നു. ഓഗസ്റ്റ് 25 ന് ദേശീയ തലസ്ഥാനമായ നിഗാംബോഡ് ഘട്ടില്‍ എല്ലാ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.
















