മുംബൈ: മഹാരാഷ്‌ട്ര ധൂലെയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം. 15 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
അപകടം സംഭവിക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നു. അതേസമയം പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ദുരന്ത നിവാരണ സേനകളും, പോലീസും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
















