ന്യൂദല്‍ഹി : സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കശ്മീരില്‍ പോകും. രാഷ്‌ട്രീയ ഉദ്ദേശത്തോടെ സന്ദര്‍ശിക്കരുതെന്ന സുപ്രീംകോടതിയുടെ കര്‍ശ്ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം നടത്തുന്നത്.
തരിഗാമിയെ കണ്ട ശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വിമാനത്താവളത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു. തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രതിരോധമന്ത്രി രാജ് നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും. ലഡാക്കിലെ സുരക്ഷയും മറ്റും വിലയിരുത്തുന്നതിനായാണ് പ്രതിരോധ മന്ത്രിയുടെ ഈ സന്ദര്‍ശനം. ഇതോടൊപ്പം സാധാരണക്കാരായ ജനങ്ങളുമായും പ്രതിരോധ മന്ത്രി സംവദിക്കും.
















