ന്യൂദല്‍ഹി : ഗുജറാത്തിലെ ഏകതാ പ്രതിമ ഇന്ത്യയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് മാസികയുടെ 2019ലെ ലോകത്തിലെ മഹത്തായ നൂറ് ഇടങ്ങളുടെ പട്ടികയില്‍ പ്രതിമ സ്ഥാനം പിടിച്ചതില്‍ സന്തോഷം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
പ്രതിദിനം 34,000 പേരാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിക്കാനായി എത്തുന്നത്. മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ഗുജറാത്ത് മാറുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കഴിഞ്ഞ 143ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ ഉദ്ഘാടനം ചെയ്തത്.
ഗുജറാത്തിലെ സാധു ബെറ്റ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്‌ക്ക് 182 മിറ്ററാണ് ഉയരം. 20000 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കൃത്രിമ തടാകവുമുണ്ട്.മുംബൈയിലെ സോഹോ ഹൗസാണ് ഏകതാ പ്രതിമയെക്കൂടാതെ ടൈംസ് മാസികയുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള മറ്റൊന്ന്.
















