Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എട്ടുകാലി മമ്മുഞ്ഞോ, ‘കപടപള്ളി’യോ അല്ല ഞാന്‍’; മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി സി. കൃഷ്ണകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 01:12 pm IST
inKerala

തിരുവനന്തപുരം: ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയില്‍ പോയി കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ‘കപടപള്ളി’ അല്ല താനെന്ന് കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി സി കൃഷ്ണകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഒരു വീടിന്റെ താക്കോല്‍ കൈമാറല്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തുവെന്ന ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ സി കൃഷ്ണകുമാര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 

സഹകരണ വകുപ്പ് നിര്‍മിച്ച് താക്കോല്‍ കൈമാറിയ വീട് സി കൃഷ്ണകുമാര്‍ പോയി താക്കോല്‍ കൊടുത്തത് അങ്ങേയറ്റം അപഹാസ്യമെന്നായിരുന്നു കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇത്തരക്കാര്‍ എട്ടുകാലി മമ്മൂഞ്ഞ് എന്ന ബഷീര്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നുവെന്നും കടകംപള്ളി പരിഹസിച്ചു. ഇതിനാണ് കൃഷ്ണകുമാര്‍ ഫേസ് ബുക്കിലൂടെ തന്നെ മറുപടി നല്‍കിയത്. ഗൃഹപ്രവേശ സമയത്ത് വീടിന്റെ താക്കോല്‍ താന്‍ കൈമാറണമെന്ന വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് അങ്ങനെ ചെയ്തത്. ശുഭ ദിനത്തില്‍ ശുഭ സമയത്ത് ഗണപതി ഹോമവും പാലുകാച്ചലും നടത്തേണ്ടതാണെന്നും അല്ലാതെ ഏതെങ്കിലും മന്ത്രിയുടെയോ എംപിയുടേയോ തോന്നിയ സമയത്തിനല്ല ഞാനക്കമുള്ള വിശ്വാസികള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയില്‍ പോയി കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ‘കപടപള്ളിയല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-

ബഹു.മന്ത്രി താങ്കളെയും പിണറായി സര്‍ക്കാരിനെയും പോലെ കപട വിശ്വാസിയോ മമ്മുഞ്ഞോ അല്ലാ ഞാന്‍ . അകത്തേത്തറ പഞ്ചായത്തിലെ ധോണിയില്‍ ശ്രീ . രാധാകൃഷ്ണന്റെ ഗൃഹപ്രവേശം സംബന്ധിച്ചു ദേവസ്വം മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു .

ഹൈന്ദവ സംസ്‌കാരത്തെയോ വിശ്വാസത്തെയോ മാനിക്കാന്‍ തയ്യാറാവാത്തവരാണ് താങ്കളും പാര്‍ട്ടിയും എന്ന് എല്ലാവര്ക്കും അറിയാം .ശ്രീ .രാധാകൃഷ്ണന്റെ ഗൃഹപ്രവേശത്തിനു പോയ സമയത്തു വീടിന്റെ താക്കോല്‍ ഞാന്‍ കൈമാറണം എന്ന അവരുടെ ആഗ്രഹം അനുസരിച്ചു താക്കോല്‍ കൈമാറുക മാത്രമാണ് ചെയ്തത്.ശുഭ ദിനത്തില്‍ ശുഭ സമയത്തു ഗണപതി ഹോമവും പാലുകാച്ചലും ചെയ്തു നടത്തേണ്ടതാണ് ഗൃഹപ്രവേശം എന്നാണ് ഞാനടക്കമുള്ള വിശ്വാസികള്‍ കരുതുന്നത് അല്ലാതെ മന്തിയുടെയോ എം പി യുടെയോ സമയം അനുസരിച്ചു അല്ലാ അവര്‍ തോന്നിയ സമയത്തു താക്കോല്‍ കൈമാറിയതല്ല ഗൃഹപ്രവേശം . ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയില്‍ പോയി കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ‘കപടപള്ളി ‘അല്ലാ ഞാന്‍ . താക്കോല്‍ കൈമാറുന്ന സമയത്തു എങ്ങിനെയാണ് വീട് നിര്‍മ്മിച്ചത് എന്ന് ചോദിച്ചപ്പോ ഗൃഹനാഥന്‍ പ്രധനമന്ത്രിയുടെ പദ്ധതിയില്‍ നിന്നാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫേസ് ബുക്ക് പോസ്റ്റില്‍ ഇത് കുറിച്ചത് .ഈ രാജ്യത്തെ 2 കോടിയോളം വരുന്ന വീടില്ലാത്തവര്‍ക്കു കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വീട് നല്‍കിയ പ്രധാനമന്ത്രിയുടെ മുഖമാണ് സാധാരണക്കാരുടെ മനസ്സില്‍ അല്ലാതെ കടക്കു പുറത്തു എന്ന് പറയുന്ന താങ്കളുടെ മുഖ്യന്റെ അല്ലാ . ജാമ്യ പദ്ധതി വഴി നഗരസഭകളും കോര്‍പറേഷനും നല്‍കുന്ന വീടുകള്‍ വെറും 50000 രൂപ മാത്രം നല്‍കി ലൈഫ് പദ്ധതിയുടെ പേരില്‍ ആകാന്‍ ശ്രമിക്കുന്ന താങ്കളും സര്‍ക്കാരുമാണ് എട്ടുകാലി മമ്മുഞ്ഞു .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.