Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചിദംബരത്തിനെന്താ കൊമ്പുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2019, 01:50 am IST
inEditorial

കോണ്‍ഗ്രസ് നയിച്ച യുപിഎയുടെ 10 വര്‍ഷത്തെ കേന്ദ്രഭരണത്തില്‍ ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു പി. ചിദംബരം. യുപിഎ ഭരണം അഴിമതിയുടെ കൊയ്‌ത്തുകാലമാണെന്ന് പറയാം. അമ്പുകൊള്ളാത്തവരില്ല ഗുരുക്കന്മാരില്‍ എന്ന ചൊല്ലുപോലെ അഴിമതി ആരോപണവിധേയരാകാത്ത ഒരുമന്ത്രിയും അക്കാലത്തുണ്ടായിരുന്നില്ല. കല്‍ക്കരിപാടം പങ്കുവച്ചതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസും ആരോപണ കയത്തില്‍ പെട്ടിരുന്നു. ഭൂമിയും ആകാശവും പാതാളവും വെട്ടിവിഴുങ്ങി സ്വന്തമാക്കിയവര്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതിലൊന്നാണ് പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരായ കേസ്. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമകമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചു എന്നതാണ് കേസ്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007 ല്‍ ഈ ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്.

ഈ കേസില്‍ കാര്‍ത്തി ചിദംബരം ജാമ്യത്തിലാണ്. ചിദംബരത്തെ പലതവണ ചോദ്യം ചെയ്തുകഴിഞ്ഞു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചാര്‍ജ് ചെയ്ത കേസില്‍ ചിദംബരം അറസ്റ്റിലായി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളിയതോടെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റിന് നീക്കം ആരംഭിച്ചപ്പോള്‍ വീടുവിട്ട് മുങ്ങിയിരുന്നു ചിദംബരം. പിന്നീട് എഐസിസി ആസ്ഥാനത്ത് പൊങ്ങുകയായിരുന്നു. ഉന്നതനായ ഒരു രാഷ്‌ട്രീയ നേതാവ് ജനങ്ങള്‍ക്ക് മാതൃകയാകേണ്ടയാളാണ്. ശക്തമായ ആരോപണവും വ്യക്തമായ തെളിവുകളുമായി അന്വേഷണ ഏജന്‍സി രംഗത്ത് വരുമ്പോള്‍ നിയമവിധേയമായി നേരിടുന്നതിനുപകരം ഒരു അഭിഭാഷകന്‍ കൂടിയായ ചിദംബരം ഒളിച്ചോടാന്‍ ശ്രമിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമാവുകയാണ്. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കണോ? സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ.

അഴിമതിപ്പണം ഐഎന്‍എക്‌സ് മീഡിയ വഴി കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ലഭിച്ചെന്നാണ് ആരോപണം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ഈ കേസില്‍ മാപ്പുസാക്ഷിയാകുകയും ചെയ്തു. 2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞവര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. ജസ്റ്റിസ് സുനില്‍ ഗൗര്‍ വിരമിക്കാനിരിക്കെയാണു ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കേസ് അടിസ്ഥാനമില്ലാത്തതും രാഷ്‌ട്രീയലാക്കോടെയുള്ളതുമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും എത്ര ഉന്നത പദവിയിലുള്ളവരാണെങ്കിലും കുറ്റക്കാര്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നുമാണ് കോടതി പറഞ്ഞത്. 

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉരുക്കുമുഷ്ടിയോടെ നേരിടേണ്ടതുണ്ട്. വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൂച്ചുവിലങ്ങിടാനാകില്ല. ജാമ്യമനുവദിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കിയത് അഴിമതിക്കെതിരായ പോരാട്ടത്തിന് ശക്തിപകരുന്നതാണ്. ചിദംബരത്തിനും മകനും അനുകൂല നിലപാടുമായി കോണ്‍ഗ്രസും ചില കക്ഷിനേതാക്കളും രംഗത്തുണ്ട്. രാഷ്‌ട്രീയ പക തീര്‍ക്കുകയാണ് കേന്ദ്ര ഭരണകൂടമെന്നാണ് ആരോപണം. ഇങ്ങനെ പറയുന്നവര്‍ ആരോപണം നേരിടുന്നവരോ ജാമ്യത്തില്‍ കഴിയുന്നവരോ ആണെന്ന് വ്യക്തം. പല ഉന്നതരും വിചാരണ നേരിടേണ്ട സാഹചര്യത്തില്‍ എത്തിനില്‍ക്കേ എന്തുകൊണ്ടാണ് ചിദംബരത്തിനായി നിലകൊള്ളുന്നത്? ചിദംബരത്തിനെന്താ കൊമ്പുണ്ടോ? ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.