Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കാരവാഹിനി സംസ്‌കൃതം

സംസ്ഥാന പ്രചാരപ്രമുഖഃ, വിശ്വംസംസ്‌കൃത പ്രതിഷ്ഠാനം സംസ്‌കൃത ഭാരതി

വി.ജെ.ശ്രീകുമാര്‍byവി.ജെ.ശ്രീകുമാര്‍
Aug 14, 2019, 09:25 pm IST
inSamskriti

ഭാരതത്തിന്റെ സാംസ്‌കാരികവും ആദ്ധ്യാത്മികവും ബൗദ്ധികവും സദാചാരപരവുമായ സമ്പത്തിന്റെ കലവറ സംസ്‌കൃതഭാഷയാണ്. ഭാരതത്തിന്റെ സാംസ്‌കാരിക ഔന്നത്യം മനസ്സിലാക്കണമെങ്കില്‍ സംസ്‌കാരവാഹിനിയായ സംസ്‌കൃതത്തെ അറിയുക തന്നെ വേണം. ഈ അറിവിന്റെ പ്രകാശത്തെ ആവാഹിച്ചുകൊണ്ട് മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ സംസ്‌കൃതം എന്ന കവിതയില്‍ ഇങ്ങനെ എഴുതി.

ഭാരത സംസ്‌കാരത്തിന്‍ 

ജീവനാഡികേ നിന്റെ

നീരുറവകള്‍ വറ്റാതിരിക്കും 

കാലത്തോളം

എത്രയും ദരിദ്രമായ് 

ദീനമായിരിക്കിലും

നിത്യവും സ്വര്‍ഗ്ഗത്തോടു 

സല്ലപിക്കുമീരാജ്യം 

വിവിധ ഭാഷകളും വേഷഭൂഷാദികളും ആഹാരക്രമങ്ങളും ഉള്ള ഒരു ജനതയെ ഏകതയുടെ പൊന്‍തൂവലില്‍ ഒരുമിപ്പിക്കുന്ന രക്ഷാബന്ധനദിനമായ ശ്രാവണപൗര്‍ണ്ണമി സംസ്‌കൃതദിനമായി  തെരഞ്ഞെടുത്തത് സംസ്‌കൃതത്തിന്റെ ഈ ഏകീകരണശക്തിയെ മനസ്സിലാക്കിക്കൊണ്ടുതന്നെയാവണം.

സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയുടെ കരടുരേഖ ചര്‍ച്ചചെയ്യുവാന്‍ 1949 സെപ്റ്റംബര്‍ 12 ന് ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍  ഭരണഘടനാശില്പിയായ ഡോ.ബി.ആര്‍. അംബേദ്കര്‍  ഭാരതത്തിന്റെ ഔദ്യോഗികഭാഷ സംസ്‌കൃതമാവണമെന്ന് നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് വിവിധമതസ്ഥരായ 51 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ഒന്നരദിവസം നീണ്ടു. പണ്ഡിറ്റ് ലക്ഷ്മീകാന്ത് മൈത്ര അതിശക്തമായി സംസ്‌കൃതത്തിനുവേണ്ടി വാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

സംസ്‌കൃതം ഭാരതത്തിന്റെ ഭാഷയാണ് എന്നതിനെ നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക ? അത് ഭാരതീയ ഭാഷ എന്നതിനപ്പുറം നില്‍ക്കുന്ന വിശ്വഭാഷയാണ്. അതിന്റെ പ്രാധാന്യം, മഹത്വം, സമ്പത്ത്, സ്ഥാനം എന്നിവയെല്ലാം സംസ്‌കൃതത്തെ ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറം കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. ആ ഭാഷ നല്‍കിയ സമ്പന്നമായ പാരമ്പര്യം കാരണമാണ് ലോകരാജ്യങ്ങള്‍ നമ്മെ ആദരവോടെ നോക്കുന്നത് ’  

ബംഗാളിലെ മുസ്ലീം സംവരണ മണ്ഡലത്തില്‍നിന്നുള്ള  നാസറുദ്ദീന്‍ അഹമ്മദ് സംസ്‌കൃതത്തിന് വേണ്ടി  ഇങ്ങനെ പറഞ്ഞു:

 സംസ്‌കൃതം ലോകത്തിലെ ഏറ്റവും മഹത്തായ ഭാഷയാണ്. മാത്രമല്ല സംസ്‌കൃതത്തെ രാഷ്‌ട്രഭാഷയാക്കുമ്പോള്‍ ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും നിഷ്പക്ഷമായ പ്രയാസം (ശാുമൃശേമഹ റശളളശരൗഹ്യേ) ഉണ്ടാവുമെന്നതിനാല്‍ ആര്‍ക്കും ആക്ഷേപത്തിന് വകയുണ്ടാവുകയില്ല. അന്ന് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന  കേശ്കറും സംസ്‌കൃതത്തിന് വേണ്ടി ശക്തമായി വാദിക്കുകയുണ്ടായി. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിന് സംസ്‌കൃതം രാഷ്‌ട്രഭാഷാപദവിയില്‍ നിന്ന് പുറത്താവുകയും ഹിന്ദി ആ സ്ഥാനം കൈയടക്കുകയുമാണുണ്ടായത്. ഹിന്ദിഭാഷാ പ്രചാരണത്തിന്  സഭകള്‍ ഉണ്ടാക്കി കോടികള്‍ ചെലവഴിച്ച് ഹിന്ദിയെ പ്രോത്സാഹിപ്പിച്ചവര്‍ രണ്ടുപതിറ്റാണ്ടോളം സംസ്‌കൃതത്തെ അവഗണിച്ച് രാജ്യം ഭരിച്ചു.

1969 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് സംസ്‌കൃതദിനം ആചരിക്കുവാന്‍ തീരുമാനിക്കുകയും ശ്രാവണപൗര്‍ണ്ണമിദിനം അതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. അക്കാലത്ത് ആകാശവാണിയില്‍ സംസ്‌കൃതവാര്‍ത്താപ്രക്ഷേപണം ആരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാപീഠങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2000 ല്‍ അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സംസ്‌കൃതദിനം എന്നത് സംസ്‌കൃത സപ്താഹമായി മാറ്റുകയും രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും അനൗപചാരിക സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ തുടങ്ങുകയും രാജ്യത്തെ സംസ്‌കൃത പ്രേമികളുടെ സഹകരണത്തോടെ 2000 മാണ്ട് സംസ്‌കൃത വര്‍ഷമായി ആചരിക്കുകയും ചെയ്തു.

                                                                                                                                                              (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.