Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ തുടര്‍ക്കഥയായേക്കാം; പ്രളയത്തിനുശേഷം സംസ്ഥാനത്തുണ്ടായത് 5000 ഉരുള്‍പ്പൊട്ടലുകള്‍, ആഗോള താപനില വര്‍ധിച്ചാല്‍ കുട്ടനാടും മണ്‍റോതുരുത്തും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2019, 11:03 am IST
inKerala

തിരുവനന്തപുരം : കേരളത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ ഇനി തുടര്‍ക്കഥയാകാന്‍ സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തിനിടെ സംസ്ഥനത്തു ചെറുതും വലുതുമായ 5000 ഉരുള്‍പൊട്ടലുകളാണ് സംസ്ഥാനത്തുണ്ടായത്. 21.3 ശതമാനം മേഖലയിലും ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതാണ്. അതില്‍ 5,607 ചതുരശ്ര കിമീ ഭൂപ്രദേശത്തില്‍ ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

സംസ്ഥാനത്തിന് പ്രകൃതിദത്തമായി ലഭിച്ച കാലാവസ്ഥയ്‌ക്കും മണ്ണിനും മരങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതാണ് ഈ പ്രകൃതിക്ഷോഭങ്ങള്‍ക്കുള്ള മുഖ്യ കാരണം. ഉരുള്‍പൊട്ടലിന് ആക്കംകൂട്ടുന്ന സോയില്‍ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) കഴിഞ്ഞ പ്രളയത്തോടെ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. 

അതിനാല്‍ ഒന്നോ രണ്ടോ ദിവസത്തെ മഴ പോലും വലിയ ഉരുള്‍പൊട്ടലിന് കാരണമായേക്കാം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 14 താലൂക്കുകളാണ് സോയില്‍ പൈപ്പിങ് ഭീഷണിയുള്ള പ്രദേശങ്ങള്‍.

അതേസമയം മണ്‍സൂണിന്റെ ഒന്നാം പാദത്തില്‍ ഇക്കൊല്ലം പൊതുവേ മഴ കുറവാണ് അനുഭവപ്പെട്ടത്. ഇത്തവണ അത് വന്‍ ദുരന്തമാണ് ഒഴിവാക്കിയതെന്നും ജിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജൂണ്‍, ജൂലൈ മാസങ്ങളിലെ മണ്‍സൂണ്‍ മഴ ഇത്തവണ വളരെ കുറച്ചാണ് ലഭിച്ചത്. ഭൂഗര്‍ഭ ജലനിരപ്പും കുത്തനെ താണു. അതുകൊണ്ടാണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദുരന്തങ്ങള്‍ കുറഞ്ഞത്. ശരാശരി മഴ ലഭിച്ച കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദുരന്തം വര്‍ധിച്ചു.

നെടുമങ്ങാട്, മീനച്ചില്‍, കാഞ്ഞിരപ്പള്ളി, തൊടുപുഴ, ഉടുമ്പന്‍ചോല, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, ഏറനാട്, തളിപ്പറമ്പ് എന്നിവയാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലിനു കൂടുതല്‍ സാധ്യതയുള്ള താലൂക്കുകള്‍. മറ്റ് 25 താലൂക്കുകളില്‍ ചെറുത്, ഇടത്തരം ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കാനിടയുണ്ട്. 

കേരളത്തിലെ 590 കിലോമീറ്റര്‍ നീളമുള്ള കടലോര മേഖലയില്‍ 215.5 കിലോമീറ്റര്‍ മേഖലയിലും രൂക്ഷമായ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സംസ്ഥാനത്തെ 493 ഹെക്ടര്‍ ഭൂപ്രദേശം ഇതുവരെ കടലെടുത്തിട്ടുണ്ട്. 

അതിനിടെ കേരളം വന്‍ കടലാക്രമണ ഭീഷണിയുടെ വക്കിലാണെന്നും ജിയോളജിക്കല്‍ സര്‍വ്വേ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഗോള താപനില ഈ നിലയില്‍ വര്‍ധിച്ചാല്‍ ഈ നൂറ്റാണ്ട് പിന്നിടും മുമ്പ് കുട്ടനാട്, മണ്‍റോതുരുത്ത് അടക്കമുള്ള തീരദേശ മേഖലകള്‍ കടലെടുക്കുമെന്നും സൂചനയുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.