Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കശ്മീര്‍ ഉണരുന്നു,നിറഞ്ഞ മനസ്സോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 05:52 am IST
inEditorial

പുതിയ കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ജമ്മുകശ്മീരില്‍ ഈ വര്‍ഷത്തെ ബലിപ്പെരുനാള്‍ കടന്നുപോയത്. ഹൃദയംകൊണ്ട് ഒന്നായിരുന്ന കശ്മീര്‍ നിയമംകൊണ്ടും ലയിച്ചുചേര്‍ന്ന് ഭാരതത്തിന്റെ അവിഭാജ്യ ഘടകമായതിനു ശേഷമുള്ള ആദ്യ പെരുനാള്‍ അവിടെ ജനങ്ങള്‍ സമാധാനപൂര്‍വം ആഘോഷിച്ചു. പള്ളികളില്‍ പതിവുപോലെ ജനങ്ങള്‍ പ്രാര്‍ഥനയ്‌ക്കെത്തി. വാഹനങ്ങള്‍ ഓടി. കടകള്‍ തുറന്നു. വ്യാപാരം പതിവുപോലെ നടന്നു. ഉറങ്ങിയുണര്‍ന്നതുപോലെ അവിടം പുത്തന്‍കാലത്തെ വരവേല്‍ക്കുകയാണ്. പേരിനുമാത്രമായി അങ്ങിങ്ങ് ചില പ്രതിഷേധങ്ങള്‍ നടന്നതൊഴിച്ചാല്‍, താഴ്വരയടക്കം കശ്മീര്‍ ശാന്തമായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ കശ്മീര്‍ കത്തുമെന്ന ചിലരുടെ ഭീഷണികള്‍ക്ക്, അവരുടെ മേധാവിത്വം കൈവിട്ടുപോകുന്നതിലെ വേദനയ്‌ക്കപ്പുറം പ്രാധാന്യമൊന്നുമില്ലായിരുന്നു എന്ന സൂചനയാണ് ഈ സമാധാനാന്തരീക്ഷം നല്‍കുന്നത്.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രനടപടിയെ മൗനമായി അംഗീകരിക്കുന്ന നിലപാടാണ് കശ്മീര്‍ ജനത കൈക്കൊണ്ടത്. കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന വികസനത്തിന്റെ പാതയിലേയ്‌ക്കുള്ള കശ്മീരിന്റെ പ്രവേശനമാണ് ചരിത്രപരമായ ഈ നടപടിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം അവിടത്തെ ജനത പൂര്‍ണമനസ്സോടെ സ്വീകരിച്ചിരിക്കുന്നു. സംഘര്‍ഷവും അസ്വസ്ഥതയുമല്ല, ശാന്തിയും സമാധാനവും സ്വസ്ഥതയുമാണ് തങ്ങള്‍ക്കുവേണ്ടതെന്ന് മുസ്ലിങ്ങളും ഹിന്ദുക്കളും ബുദ്ധമതക്കാരും സിക്കുകാരുമെല്ലാമടങ്ങുന്ന സമൂഹം ഒരുപോലെ പ്രഖ്യാപിച്ചിരിക്കുന്നു. നിരോധനാജ്ഞയും നിയന്ത്രണങ്ങളും ക്രമത്തില്‍ പിന്‍വലിക്കപ്പെടുന്നതോടെ കശ്മീര്‍ പരിപൂര്‍ണ ശാന്തതയിലേയ്‌ക്കും ക്രമേണ മുന്‍കാല പ്രതാപത്തിലേയ്‌ക്കും തിരിച്ചുവരും. 

കശ്മീര്‍ ബില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ സത്യത്തില്‍ കത്തിയത് കശ്മീരല്ല, വിഘടനവാദികളുടേയും അവരെ തോളിലേറ്റിയ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങളുടെയും പ്രതീക്ഷകളും മോഹങ്ങളുമാണ്. കശ്മീരിന്റെയും മുസ്ലിം സമുദായത്തിന്റെയും പേരുപറഞ്ഞ് രാജ്യത്താകമാനം വര്‍ഗീയവിഷം തളിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ആ തീയില്‍കത്തിയമര്‍ന്നത്. പ്രതിഷേധമെന്ന പേരില്‍ രാജ്യത്തെവിടെയും ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, ഈ നടപടി രാജ്യത്താകമാനവും രാജ്യാന്തരതലത്തിലും സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്റെ നാവിലൂടെ സംസാരിക്കുന്നവരില്‍ നിന്നുമാത്രമാണ് എതിര്‍സ്വരം കേട്ടത്. കൂടെനിന്നവര്‍പോലും യാഥാര്‍ത്ഥ്യബോധത്തോടെ മറുപക്ഷത്ത് അണിനിരന്നപ്പോള്‍ പകച്ചുപോയവരുടെ ജല്‍പനങ്ങളാണ് രാഹുല്‍ ഗാന്ധിയുടെയും ചിദംബരത്തിന്റെയും സീതാറാം യച്ചൂരിയുടെയും മറ്റും പ്രതികരണങ്ങളില്‍ തെളിയുന്നത്. നാട്ടില്‍ വിലപ്പോവാത്ത അത്തരം പ്രചാരണങ്ങള്‍ക്ക് വിദേശമാധ്യമങ്ങളുടെ ലേബല്‍വഴി ആധികാരികത നല്‍കാനുള്ള ശ്രമങ്ങളും പതിവുപോലെ നടക്കുന്നുണ്ട്. 

ഇല്ലാക്കഥകള്‍ വാര്‍ത്തയാക്കി വിദേശമാധ്യമങ്ങള്‍ക്ക് അയച്ച് അവയുടെ പതിപ്പുകള്‍ ഇവിടെ വിളമ്പി തെറ്റിദ്ധാരണപരത്തുന്ന പണി ഇന്ത്യന്‍ മാധ്യമങ്ങളും ചിലപ്രതിപക്ഷങ്ങളും ഇടതു സഹയാത്രികരും തുടങ്ങിയിട്ട് ഏറെക്കാലമായി. പഠിച്ചതുതന്നെ അവര്‍ പാടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയിലെ കാര്യങ്ങളില്‍ ഇന്ത്യയേക്കാള്‍ വിദേശികളെ വിശ്വസിക്കുന്ന ഈ പ്രവണത ദേശവിരുദ്ധതയുടെയും വിഘടനചിന്തയുടേയും പ്രകടമായ ഉദാഹരണമാണ്. കാമ്പസുകളും, സാംസ്‌കാരിക കൂട്ടായ്‌മകളെന്നു പേരിട്ട വിഘടനവാദ-തീവ്രവാദ കൂട്ടായ്‌മകളും വഴി ഉല്‍പാദിപ്പിക്കുന്ന വിഷവിത്തുകള്‍ വിദേശമാധ്യമങ്ങള്‍വഴി തിരിച്ച് ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്ന ശൃംഖലകള്‍ ഇന്നും സജീവമാണ്. ഇത്തരം പ്രവണതവഴി വിശ്വാസ്യത നഷ്ടപ്പെടുന്നത് തങ്ങള്‍ക്കുതന്നെയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും നഷ്ടമായ അവസ്ഥയിലാണ് രാജ്യത്തെ നിക്ഷിപ്തതാത്പര്യക്കാരായ മാധ്യമങ്ങളും അവയെ ചട്ടുകമാക്കുന്നവരും. വൈദേശികാധിപത്യം പോയ്‌മറഞ്ഞത് അറിയാതെ അവര്‍ ഇന്നും മസ്തിഷ്‌കം ആര്‍ക്കോ പണയപ്പെടുത്തുന്നു. കാര്യങ്ങള്‍ നേരേചൊവ്വേ തിരിച്ചറിയാനുള്ള ശക്തി ഇവിടത്തെ സാധാരണക്കാരന്റെ മസ്തിഷ്‌കത്തിന് കൈവന്നകാര്യം അവര്‍ മനസ്സിലാക്കുമ്പോഴേയ്‌ക്കും ഭാരതം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.