Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേലുദ്യോഗസ്ഥരുടെ പീഡനത്താല്‍ സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയപ്പോള്‍ സ്വീകരിച്ചില്ല; പിന്നാലെ സ്റ്റേഷന്‍ മാസ്റ്ററെ സര്‍വീസില്‍ നിന്നും നിര്‍ബന്ധമായി പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 09:38 am IST
in Kerala

മഞ്ചേശ്വരം : അധികൃതരില്‍ നിന്നുള്ള പീഡനം മൂലം സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയ സ്റ്റേഷന്‍ മാസ്റ്ററെ റെയില്‍വേ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ (എഐഎസ്എംഎ) മുന്‍ ദേശീയ പ്രസിഡന്റും മഞ്ചേശ്വരം സ്റ്റേഷന്‍മാസ്റ്ററുമായ ആര്‍.കെ. ഉണ്ണികൃഷ്ണനെയാണ് റെയില്‍വേ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇയാള്‍ സ്വമേധയാ വിരമിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും 30 വര്‍ഷം സര്‍വീസും 55 വയസ്സും പൂര്‍ത്തിയായ, കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ നിര്‍ബന്ധിതമായി വിരമിപ്പിക്കാമെന്ന വ്യവസ്ഥ ബാധകമാക്കിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

പാലക്കാട് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ പി.സി. അശോക്കുമാറിന്റേതാണ് ഉത്തരവ്. ഇതില്‍ അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അധ്യക്ഷനായ പുനഃപരിശോധനാ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് ഈ നടപടിയെന്നും വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഈ നടപടിക്ക് വിധേയനാകുന്ന ആദ്യ സ്റ്റേഷന്‍ മാസ്റ്ററാണ് ഉണ്ണികൃഷ്ണന്‍.

അതേസമയം ഉത്തരവ് നേരിട്ടുനല്‍കാന്‍ റെയില്‍വേ ഇന്‍സ്പെക്ടര്‍ രാവിലെ സ്റ്റേഷനിലെത്തിയെങ്കിലും മൂന്നുമാസത്തെ ശമ്പളം നല്‍കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാല്‍ നോട്ടീസ് കൈപ്പറ്റില്ലെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

മുപ്പത്തിയാറരവര്‍ഷം സര്‍വീസുള്ള ഉണ്ണികൃഷ്ണന്‍ രണ്ടരവര്‍ഷമായി മഞ്ചേശ്വരത്താണ്. അധികൃതരുടെ പീഡനം അസഹനീയമായപ്പോഴാണ് കഴിഞ്ഞ മേയ് ഒന്നിന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഈ ജൂലായ് 31-ന് വിരമിക്കാന്‍ അനുവദിക്കേണ്ടതാണ്. 30 ആയിട്ടും ഉത്തരവ് ലഭിക്കാത്തതിനാല്‍ ഡിവിഷണല്‍ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ തള്ളിയതായി അറിയിച്ചു. ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ ഉത്തരവ് വന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട്, മംഗളൂരു, പാലക്കാട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. വ്യാഴാഴ്ച ഷൊര്‍ണൂരില്‍ വിപുലമായ പ്രകടനം നടത്തുമെന്നും എഐഎസ്എംഎ. രാജ്യത്തെ സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഏക സംഘടനയാണ് എഐഎസ്എംഎ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ദുരൂഹത കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പുതിയ വാര്‍ത്തകള്‍

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.