ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യക്ക് യുഎഇയുടെ പിന്തുണ. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും എന്തെങ്കിലും സവിശേഷമായ പ്രശ്നമല്ലെന്നും യുഎഇ അംബാസഡര്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സംസ്ഥാന പുനസംഘടന സാധാരണ കാര്യമാണ്. പലപ്പോഴും ഇതുണ്ടായിട്ടുണ്ട്. ഇത് ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്ന് യുഎഇ അംബാസഡര്‍ ഡോ.അഹമ്മദ് അല്‍ ബന്ന അഭിപ്രായപ്പെട്ടു.
നേരത്തെ ബാലകോട്ട്് വ്യോമാക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിനിടെ പാകിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ മോചിപ്പിക്കാന്‍ യുഎഇ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
















