ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അനുകൂലിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ.
ഇന്ത്യയെ മുഴുവനായി ഏകീകരിക്കുന്നതിനുള്ള കേന്ദ്ര നടപടിയെ പിന്തുണയ്‌ക്കുന്നു. ഭരണഘടനാ നടപടികള്‍ മികച്ച രീതിയില്‍ പിന്തുടരുന്നുവെങ്കില്‍ അതിനെ എങ്ങനെ ചോദ്യം ചെയ്യാനാകാകും.
അത് മാത്രമല്ല എല്ലാത്തിനുമുപരി ഇത് നമ്മുടെ രാജ്യത്തിന്റെ താല്‍പര്യമാണെന്നും താന്‍ കേന്ദ്ര നടപടി പിന്തുണംയ്‌ക്കുന്നെന്നും സിന്ധ്യ ട്വിറ്ററിലൂടെ വ്യക്തമാക്കി.

















